തിരുവനന്തപുരം: പാപ്പനംകോട് വൻ തീപിടുത്തം, രണ്ട് പേർ മരിച്ചെന്ന് റിപ്പോർട്ട്. ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പാപ്പനംകോട് ഓഫിസിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മരണപ്പെട്ട രണ്ട് പേരും സ്ത്രീകളാണെന്നാണ് നിഗമനം. മരണപ്പെട്ട ഒരാൾ ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തിയിരുന്ന വൈഷ്ണവ എന്ന 35 വയസുകാരിയാണ്. മറ്റെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണച്ചു. നാട്ടുകാരുടെ സഹകരണത്തോടെയാണ് വേഗം തന്നെ തീയണയ്ക്കാൻ സാധിച്ചത്. തിരിച്ചറിയാത്ത വ്യക്തി ഇൻഷുറൻസ് സ്ഥാപനത്തിലെത്തിയ കസ്റ്റമർ ആയിരിക്കാം എന്നാണ് പൊലീസിൻറെ ആദ്യ നിഗമനം.
പൊള്ളലേറ്റ വ്യക്തികളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. എന്നാൽ സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.