ഡിഎംകെയും കോണ്‍ഗ്രസും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിലേ കാണാന്‍ പറ്റാത്ത അവസ്ഥ വന്നേനേ
ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പരസ്യവാചകം. പ്രമുഖ പ്രമുഖ പരസ്യ-പി.ആര് ഏജന്‍സിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ സിപിഎമ്മിന് കേരളത്തില്‍ നിന്ന് കിട്ടിയത് ഒരു സീറ്റ് മാത്രം. ദയനീയ തോല്‍വിയില്‍ ഇപ്പോള്‍ നിറയുന്നത് ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന പരസ്യ വാചകത്തെക്കുറിച്ചുള്ള പരിഹാസങ്ങളാണ്.
ലോക്സഭയില്‍ സി.പി.എമ്മിന് ലഭിച്ചത് നാല് സീറ്റ് മാത്രം. പഴയ കോട്ടകളായിരുന്ന ബാംഗാളില്‍ നിന്നും ത്രിപുരയില്‍നിന്നും ഒന്നുമില്ല. സി.പി.എമ്മിന്റെ നാലില്‍ രണ്ടും സി.പി.ഐയുടെ രണ്ടും തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡി.എം.കെ സഖ്യത്തിന്റെ സംഭാവനയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ നേടിയ സികര്‍ സീറ്റാണ് സി.പി.എമ്മിന്റെ മറ്റൊരു നേട്ടം.
കേരളത്തിന്റെ ഒരു കനല് തരി കെ. രാധാകൃഷ്ണനാണ് നാലാമന്. അപ്പോഴും ദേശീയ രാഷ്ട്രീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ ആവശ്യമായ 12 സീറ്റ് തികക്കാന്‍ കഴിയാത്ത നിലയിലാണ് സി.പി.എം. മോദിപ്പേടിയുടെ ദേശീയ രാഷ്ട്രീയം സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായി വരുമെന്നത് സി.പി.എം കണക്കുകൂട്ടിയതാണ്.
എങ്കിലും 2019ല്‍ ലഭിച്ച ഒരു സീറ്റ് നാലോ അഞ്ചോ ആയി ഉയര്‍ത്താന്‍ മന്ത്രി രാധാകൃഷ്ണനടക്കം മുതിര്‍ന്ന നേതാക്കളെയിറക്കി മികച്ച സ്ഥാനാര്‍ഥിപ്പട്ടികയാണ് മുന്നോട്ടുവെച്ചത്. ആലപ്പുഴയില്‍ അണഞ്ഞ കനല് ആ ലത്തൂരില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് അതിന്റെ നേട്ടമാണ്. ആലത്തൂരിലെ ജയത്തില്‍ രാധാക്യഷ്ണന്റെ വ്യക്തിപ്രഭാവത്തിന് പ്രധാന പങ്കുണ്ട്. കേന്ദ്രത്തില്‍ ഫാസിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍ സിപിഎം എന്ന വാദത്തിന് ജനപിന്തുണയില്ലെന്ന് വ്യക്തം. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് കാര്യമായ ഇടമില്ലെന്ന സത്യം ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ഫലം.