‘ദ കേരള സ്റ്റോറി’സിനിമ പ്രദർശിപ്പിച്ചത് കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്ന വിഷയം പറയുന്നതിനാൽ ; ഫാ. ജിൻസ് കാരക്കാട്ട്

ഇടുക്കി : ‘ദ കേരള സ്റ്റോറി’ പ്രദർശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകവെ വിവാദ സിനിമ പ്രദര്‍ശിപ്പിച്ചതിൽ വിശദീകരണവുമായി ഇടുക്കി രൂപത രം​ഗത്ത്. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു.

ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തത്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നൽകിയിട്ടുണ്ട്, സിനിമയിലെ പ്രമേയം പ്രണയം ആയത് കൊണ്ടാണ് ബോധവത്ക്കരണത്തിന് ഉപയോഗിച്ചത്. വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും വിശദീകരണം.

വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്.

അതേ സമയം ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സിനിമ പ്രദർഷിപ്പിക്കരുതെന്ന് കാട്ടി പ്രത്യാകം കത്ത് ഉൾപ്പെടെ നൽകുകയും ചെയ്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments