അബ്ദുൽ ഗഫൂറിനെ ജിന്നുമ്മയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി; കവർന്നത് 596 പവൻ സ്വർണ്ണം!

Shameema Jinnumma Abdul Gafur Murder case arrest

പ്രവാസി വ്യവസായി എം.സി. അബ്ദുൽ ഗഫൂറിന്റെ ദുരൂഹ മരണത്തിലും വീട്ടിൽ നിന്ന് കോടികളുടെ സ്വർണം കാണാതായ സംഭവത്തിലും നിർണായക വഴിത്തിരിവ്. സംഭവത്തിൽ മന്ത്രവാദിനി ജിന്നുമ്മയെന്ന ഷമീമ (38), ഭർത്താവ് ഉബൈദ് (38), അസ്നീഫ (34), ഐഷ (40) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്., ഭർത്താവ്, അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, ഈ സംഘം ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയതാണെന്നും സ്വർണം കവർന്നതാണെന്നും തെളിഞ്ഞു.

പൊലീസിന്റെ അന്വേഷണത്തിൽ, മരിച്ചയാളുടെ മകൻ നൽകിയ പരാതിയിലെ സംശയങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. മന്ത്രവാദിനി ജിന്നുമ്മയും ഭർത്താവും ഉൾപ്പെടെയുള്ള സംഘമാണ് ഈ കൃത്യം ചെയ്തതെന്നാണ് കണ്ടെത്തിയത്. അന്വേഷണ സംഘം ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ വലിയ തുക പണമിടപാടുകൾ നടന്നതായി കണ്ടെത്തി. ഇവർ പൊലീസ് ചോദ്യം ചെയ്യലിൽ പല വിധത്തിലുള്ള മറുപടികൾ നൽകിയെങ്കിലും, അവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി.

പൊലീസ് അന്വേഷണത്തിൽ, മന്ത്രവാദിനിയുടെ സഹായികളായ ചിലർ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വാഹനങ്ങൾ വാങ്ങിയതും, സംഭവ ദിവസം ഇവരുടെ ഫോൺ ലൊക്കേഷൻ പൂച്ചക്കാട് പ്രദേശത്തായിരുന്നതും തെളിവായി ലഭിച്ചു. മരിച്ചയാളും മന്ത്രവാദിനിയും തമ്മിലുള്ള സോഷ്യൽ മീഡിയ സന്ദേശങ്ങളും പൊലീസ് കണ്ടെത്തി.

ആഭിചാര ക്രിയകൾ ചെയ്യുന്ന ജിന്നുമ്മ ഷമീമ

ജിന്നുമ്മ എന്ന ഷെമീമ, ഉബൈസ്, ആയിഷ, അസ്‌നീഫ എന്നിവർ
ജിന്നുമ്മ എന്ന ഷെമീന, ഉബൈസ്, ആയിഷ, അസ്‌നീഫ എന്നിവർ

ആഭിചാര ക്രിയകളുടെ ഭാഗമായി ഗഫൂർ ഹാജിയുടെ തലയിൽ പ്രത്യേകവസ്ത്രം ധരിപ്പിച്ച് ചുവരിൽ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മന്ത്രവാദിനിയും ജിന്നുമ്മ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന ഷമീമയും സംഘവും ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് ഗഫൂറിൽ നിന്ന് നൂറുകണക്കിന് പവൻ സ്വർണം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിക്കാൻ തുടങ്ങിയപ്പോൾ പുതിയ ആഭിചാര ക്രിയയെന്ന പേരിൽ വസ്ത്രം ധരിപ്പിച്ച് തല ചുമരിൽ ഇടിപ്പിച്ച് കൊല്ലുകയായിരുന്നു എന്ന് പോലിസ് വിശദീകരിക്കുന്നു.

2023 ഏപ്രിൽ 13ന് അർധരാത്രിയാണ് ഗഫൂർ ഹാജിയുടെ മരണം നടന്നതെന്നായിരുന്നു പോലീസിന്റെ നിഗമനം. വൈകുന്നേരം വീട്ടിൽ ഇദ്ദേഹത്തിന്റെ ഭാര്യ ശരീഫയും മകളും മരുമകളും ഒപ്പമുണ്ടായിരുന്നു. മരുമകൾ അവരുടെ വീട്ടിലേക്കും ഭാര്യയും മകളും മേൽപ്പറമ്പിലെ ബന്ധുവീട്ടിലേക്കും പോയി. റമദാൻ മാസമായതിനാൽ നോമ്പുതുറയ്ക്ക് വരില്ലെന്നും പുലർച്ചെ അത്താഴത്തിന് മേൽപ്പറമ്പിലെ വീട്ടിലെത്താമെന്നുമാണ് ഗഫൂർ ഹാജി ഭാര്യയോടു പറഞ്ഞത്.

പറഞ്ഞ സമയത്ത് കാണാതായപ്പോൾ ശരീഫ ഫോണിൽ വിളിച്ചു. ഫോൺ എടുക്കാത്തതിനാൽ സഹോദരപുത്രൻ ബദറുദ്ദീനെ ഫോണിൽ വിളിച്ചുപറഞ്ഞു. ഏപ്രിൽ 14ന് പുലർച്ചെ നാലേമുക്കാലോടെ ബദറുദ്ദീൻ വീട്ടിലെത്തി. വാതിൽ അടച്ചിരുന്നുവെങ്കിലും പൂട്ടിയിരുന്നില്ല. കിടപ്പുമുറിയിൽ മലർന്നുകിടക്കുന്ന ഗഫൂർ ഹാജിയെ വിളിച്ചെങ്കിലും ഉണർന്നില്ല.

ബദറുദ്ദീൻ ഉടൻ ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെ ഭാര്യയും മറ്റു ബന്ധുക്കളുമെല്ലാമെത്തി. സാധാരണ കിടക്കാറുള്ള കിടപ്പുമുറിയിലല്ല മരിച്ചുകിടന്നതെന്നും മുഖത്ത് നീലനിറം ഉണ്ടായിരുന്നെന്നും ആദ്യം മൃതദേഹം കണ്ടവരെല്ലാം പറഞ്ഞു. എന്നാലും സ്വാഭാവികമരണമാണെന്ന ധാരണയിൽ മൃതദേഹം ഖബറടക്കി.

മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് ഗഫൂർ ഹാജി തന്നോട് 19 പവൻ ആഭരണങ്ങൾ വാങ്ങിയെന്ന് ഒരു ബന്ധു തൊട്ടടുത്ത ദിവസം കുടുംബത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെ നിരവധി ബന്ധുക്കളും സമാനമായ കാര്യം കുടുംബത്തോട് പറഞ്ഞു. 50 പവനാണ് ചോദിച്ചതെന്നും എന്നാൽ കൈയിലുണ്ടായിരുന്ന 19 പവനേ കൊടുക്കാൻ പറ്റിയുള്ളൂവെന്നും ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയ ബന്ധു പറഞ്ഞു.

ഇങ്ങനെ നിരവധി ബന്ധുക്കൾ പറഞ്ഞതോടെയാണ് വീട്ടുകാർക്ക് സംശയം വന്നത്. ഗൾഫിലും മറ്റും നിരവധി ബിസിനസുകളുള്ള കോടിപതിയായ ഗഫൂർഹാജി എന്തിനാണ് കടം വാങ്ങുന്നതെന്ന സംശയം ഉയർന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 596 പവൻ സ്വർണം കാണാനില്ലെന്നും മനസിലായി. തുടർന്നാണ് പോലിസിൽ പരാതി നൽകിയത്. ഇതേ തുടർന്നാണ് കേസെടുത്ത് മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പരിശോധന നടത്തിയത്. തലയിൽ ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട് പറയുന്നു. ഇത് കേസിൽ ഏറെ നിർണായകമായി.

ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇവരുടെ സഹായികളിൽ ചിലർ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങൾ അടച്ച് വാഹനവായ്പ തീർത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോൺ ലൊക്കേഷൻ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ഗഫൂർ ഹാജിയും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു.

ഗഫൂറിൽനിന്നു മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതോടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടായി. പലതരം ആഭിചാരക്രിയകൾ നടത്തി കോടിക്കണക്കിന് രൂപയുടെ സ്വർണം ഷമീമയും സംഘവും തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. മറ്റു രണ്ട് മോഷണക്കേസുകളിലും ഷമീമ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments