സിനിമയില്‍ നിന്ന് സജീവ രാഷ്ട്രീയത്തിലേയ്ക്ക് ചേക്കെറിയിരിക്കുകയാണ് വിജയ്. മാസും ആക്ഷനുമെല്ലാം ഇനി തമിഴക വെട്രി കഴകത്തിലൂടെയാണ് ഇനി ലോകം കാണുന്നത്. അച്ചന്‍ കളം മാറ്റിയെങ്കില്‍ സിനിമയിലേയ്ക്ക് മകന്‍ എത്തിയിരിക്കുകയാണ്. സഞ്ജയ് വിജയ് ആദ്യമായി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. കുറച്ച് കാലമായി ഈ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.
യുവതാരം സന്ദീപ് കിഷനാണ് സഞ്ജയുടെ സിനിമയില്‍ നായകനായിട്ടെത്തുന്നത്. ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലെക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മ്മി ക്കുന്നത്. ഒരു മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പാന്‍ ഇന്ത്യന്‍ ലെവലിലുള്ള കഥയാണ് സഞ്ജയുടെതെന്നാണ് സൂചന. 2025 ജനുവരിയോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.