ഹോം നേഴ്സെന്ന വ്യാജേനെ വ്യാപകമായ കവർച്ച നടത്തിയ പ്രതി പിടിയില്‍

Maheshwari palakkad arrest

ഹോം നഴ്‌സെന്ന വ്യാജേന സംസ്ഥാനത്തുടനീളം പലപ്പോഴായി കവർച്ച നടത്തിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിനി മഹേശ്വരി (44)യാണ് പിടിയിലായത്. വിവിധ നഴ്‌സിങ് ഏജൻസിയിലൂടെയാണ് ഇവർ ജോലിക്ക് പ്രവേശിച്ചിരുന്നത്. പല ജില്ലകളിലും പലപേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. പത്തോളം കേസിൽ ഇതിന് മുമ്പ് പ്രതിയായിട്ടുണ്ട് മഹേശ്വരി.

കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിലെ വെറ്റിലപ്പള്ളി വയലിലെ നൗഷാദ് മൻസിലിൽ ഈമാസം 13ാം തീയതി ആറര പവൻ സ്വർണ്ണം മോഷണം നടത്തിയ സംഭവത്തിലാണ് അവസാനം അറസ്റ്റിലായിരിക്കുന്നത്. കണ്ണൂർ സിറ്റി ഇൻസ്പക്ടർ സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം പാലക്കാട് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ നവംബർ11 തിയ്യതി വെറ്റിലപ്പള്ളി വയലിലെ നൗഷാദ് മൻസിലിലെ അസ്‌മാബിയെ പരിചരിക്കാനെത്തിയ മഹേശ്വരി ദീപ എന്ന പേരിൽ ജോലിക്ക് പ്രവേശിക്കുകയും 13 തിയ്യതി ഉച്ചയ്ക്ക് 1 മണിയോടെ പോസ്റ്റോഫീസിൽ പോകണമെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് ആറര പവൻ സ്വർണ്ണാഭരണങ്ങളുമായ് കടന്നു കളയുകയായിരുന്നു.

ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത്‌ പ്രതിയെ കണ്ടെത്താൻ പോലീസ് വളരെയധികം ബുദ്ധിമുട്ടി. പ്രതിയെ കണ്ടെത്തുന്നതിനേക്കാൾ മോഷണം പോയ സ്വർണ്ണാഭരണങ്ങൾ കൂടി കണ്ടെത്തണമെന്ന വാശിയിലായിരുന്നു സിറ്റി ഇൻസ്പെക്ടറും അന്വേഷണസംഘവും. ഇന്ന് പുലർച്ചെ പാലക്കാട് വച്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ കൈയ്യിൽ നിന്നും തന്ത്രപരമായ നീക്കത്തിലൂടെ കളവുമുതലിൽ നിന്നും ഭൂരിഭാഗവും കണ്ടെത്താൻ സാധിച്ചുവെന്ന് പോലീസ് അറിയിച്ചു.

സമാനമായ പത്തോളം കേസുകളിൽ പ്രതിയായ മഹേശ്വരി പല പേരുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഹോം നഴ്‌സിംഗ് ഏജൻസിയിലൂടെ ഹോം നേഴ്‌സായി കിടപ്പു രോഗികളെ പരിചരിക്കാനായി നിൽക്കുകയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്യും.

പിന്നീട് കിട്ടുന്ന സന്ദർഭം ഉപയോഗിച്ച് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയാണ് രീതി. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിക്കുന്ന ആഭരണങ്ങൾ വിറ്റ് പാലക്കാട്ടെയും തമിഴ് നാട്ടിലെയും ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച് ആഡംബരജീവിതം നയിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments