
World
ഹിസ്ബുള്ളയുടെ കമാന്‍ഡര്‍ മുഹമ്മദ് അഫീഫിനെ ഇസ്രായേല്‍ വധിച്ചു
ബെയ്‌റൂട്ട്; വീണ്ടും ഹിസ്ബുള്ളക്ക് നെരെ ഇസ്രായേല്‍. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനന്‍ ബ്രാഞ്ചിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് ആണ് കൊല്ലപ്പെട്ടതെന്ന് ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഹിസ്ബുള്ളയ് ക്കെതിരെ ദിനം പ്രതി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളെ അടക്കം ഹിസ്ബുള്ള വക വരുത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ നിലവില്‍ പുറത്ത് വിട്ടിട്ടില്ല.