Kerala Government News

ജീവാനന്ദം പദ്ധതിയിൽ സർക്കാർ വിഹിതം ഉണ്ടോ? കെ.എൻ. ബാലഗോപാൽ പറയുന്നത് ഇങ്ങനെ

സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന ഇൻഷുറൻസ് പദ്ധതിയായ ‘ജീവാനന്ദ’ത്തിൽ സർക്കാർ വിഹിതം ഇല്ല എന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

സർക്കാർ ജീവനക്കാർക്ക് അവർ വിരമിച്ചതിനു ശേഷം മാസംതോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന തരത്തിൽ നടപ്പാക്കാനൊരുങ്ങുന്നതാണ് ജീവാനന്ദം പദ്ധതി. ഇതിൽ താൽപര്യമുള്ള ജീവനക്കാർ ചേർന്നാൽ മതിയെന്നും അതിനാൽ സർക്കാർ വിഹിതം ഇല്ല എന്നും ആണ് ബാലഗോപാൽ പറയുന്നത്.

2024-25 ലെ ബജറ്റിൽ ആണ് ജീവാനന്ദം പദ്ധതിയെ കുറിച്ച് ബാലഗോപാൽ പ്രഖ്യാപനം നടത്തുന്നത്. പദ്ധതിക്ക് അന്ന് ജീവാനന്ദം എന്ന് പേരിട്ടിരുന്നില്ല. പദ്ധതി എല്ലാ സർക്കാർ ജീവനക്കാർക്കും എന്ന് ബജറ്റ് പ്രഖ്യാപനത്തിൽ കൃത്യമായി സൂചിപ്പിക്കുന്നും ഉണ്ട്.

ബജറ്റ് പ്രസംഗത്തിലെ ഖണ്ഡിക 536 ൽ ബാലഗോപാൽ ഈ പദ്ധതിയെ കുറിച്ച് പറയുന്നത് ഇങ്ങനെ ‘ സർക്കാർ ജീവനക്കാർക്ക് അവർ വിരമിച്ചതിന് ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന തരത്തിൽ ഒരു പുതിയ പദ്ധതി ‘ ആന്വിറ്റി ‘ എന്ന പേരിൽ നടപ്പിലാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിന് സംബന്ധിച്ച പഠനം സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടത്തുന്നതാണ് ‘.ജീവാനന്ദം എന്ന് പേരിട്ട് പദ്ധതി നടപ്പിലാക്കുന്നതിന് ആങ്ചറിയെ ബാലഗോപാൽ നിയമിച്ചു.

Jeevanandam Scheme Kerala government employees

ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക പിടിച്ച് നടപ്പിലാക്കാനുള്ള പദ്ധതിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു. ക്ഷാമബത്ത കുടിശിക അടക്കം നിരവധി ആനുകൂല്യങ്ങൾ ജീവനക്കാരുടെ തടഞ്ഞ് വച്ചിരിക്കുന്നതിനിടയിൽ വീണ്ടും ശമ്പള വിഹിതം പിടിക്കാൻ നീക്കം നടത്തിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.

ശക്തമായ സമരങ്ങൾ ഇതിനെതിരെ നടന്നു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഈ വിഷയം കൊണ്ട് വന്ന് പദ്ധതിക്കെതിരെ ശക്തമായ നിലപാട് എടുത്തു. ഇതോടെയാണ് പദ്ധതിയിൽ താൽപര്യമുള്ള ജീവനക്കാർ ചേർന്നാൽ മതിയെന്ന നിലപാടിലേക്ക് ബാലഗോപാലും സർക്കാരും മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *