ട്രംപിനെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍

ഇറാന്‍; അമേരിക്കയുടെ അധിപനായി വീണ്ടും എത്തിയിരിക്കുകയാണ് ട്രംപ്. തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ട്രംപിന് നേരെ വധശ്രമങ്ങള്‍ പലതവണ നടന്നിരുന്നു. ഇക്കാരണത്താല്‍ തന്നെ ട്രംപിന് സുരക്ഷ ഇരട്ടിക്കുകയും ചെയ്തിരുന്നു. ജയിച്ച ശേഷവും ട്രംപിന് വധഭീഷണി ഉയര്‍ന്നതിനാല്‍ ഔദ്യോഗിക വസതിയില്‍ ശക്തമായ നിരീക്ഷണം നടത്താനായി റെബോട്ടിക് നായയുള്‍പ്പടെയുള്ള ആധുനിക സജ്ജീകരണങ്ങളും ചെയ്തിരുന്നു. എന്നാല്‍ ട്രംപിനെ വധിക്കാനുള്ള ഉദ്ദേശം തങ്ങള്‍ക്കില്ലെന്ന് സന്ദേശത്തിലൂടെ ജോ ബൈഡന്‍ ഭരണകൂടത്തോട് ഇറാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ എലോണ്‍ മസ്‌ക് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സന്ദേശം. 2020-ല്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു.

ഇതിന്റെ പ്രതികാര നടപടിയെ പറ്റി കടുത്ത ആശങ്ക പ്രകടിപ്പിച്ച യുഎസിന്റെ കര്‍ശനമായ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇത്തരത്തില്‍ സന്ദേശം എത്തിയത്. ട്രംപ് തന്നെയാണ് ഇറാന്‍ മേജറിനെ കൊല്ലാന്‍ ഉത്തരവിട്ടത്. അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെയല്ല, അന്താരാഷ്ട്ര നിയമ മാര്‍ഗങ്ങളിലൂടെ സുലൈമാനിയുടെ മരണത്തിന് നീതി നടപ്പാക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments