ഇന്തോനേഷ്യ; ഇന്തോനേഷ്യയിലെ അഗ്നി പര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന്, ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും താല്‍ക്കാലികമായി ബാലിയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയിലെ മൗണ്ട് ലെവോടോബി ലക്കിയില്‍ നിന്നുള്ള അഗ്‌നിപര്‍വ്വത സ്‌ഫോടനം മേഖലയിലെ വ്യോമഗതാഗതം തടസ്സപ്പെടുത്തിയതിനാലാണ് വിമാനക്കമ്പിനികളുടെ ഈ തീരുമാനം. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് വരുന്ന കറുത്ത പുക മൂലം നിരവധി തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
ഡല്‍ഹിയില്‍ നിന്ന് ബാലിയിലേക്ക് പ്രതിദിന സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയും വിമാനങ്ങള്‍ നിശ്ചിത ദിവസത്തേയ്ക്ക് റദ്ദാക്കിയിരിക്കുകയാണ്. ഫ്‌ലോറസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോടോബി ലാക്കി ഈ മാസം ആദ്യമായി പൊട്ടിത്തെറിച്ചത് നവംബര്‍ 4 നായിരുന്നു. ഇത് ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് ചൊവ്വാഴ്ച മാത്രം 12 ആഭ്യന്തര വിമാനങ്ങളും 22 അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി.
ജെറ്റ്സ്റ്റാര്‍, വിര്‍ജിന്‍ ഓസ്ട്രേലിയ, എയര്‍ ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ മറ്റ് നിരവധി അന്താരാഷ്ട്ര എയര്‍ലൈനുകളും അഗ്‌നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് ബാലിയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ കാരണം ഇന്തോനോഷ്യയിലെ എന്‍ഡെ, ലാറന്റുക, ബജാവ എന്നിവയുള്‍പ്പെടെ നിരവധി വിമാനത്താവളങ്ങള്‍ അടച്ചിരി ക്കുകയാണ് ഇന്തോനേഷ്യയിലെ 120 സജീവ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ മൗണ്ട് ലെവോടോബി ലാകി ലാകി ജനുവരിയിലും പൊട്ടിത്തെറിച്ചിരുന്നു.