
Kerala
ബാഗില്‍ പണമെന്ന് സിപിഎം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് വി.ഡി സതീശന്
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ളപ്പണം നീല ട്രോളി ബാഗില്‍ കടത്തിയെന്ന സിപിഎമ്മിന്റെ ആരോപണത്തില്‍ രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്. സിപിഎം ബാഗില്‍ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സതീശന് ചോദിച്ചു.
ഈ റെയ്ഡിന് പിന്നില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്നും അദ്ദേഹം ചോദിച്ചു. കൊടകരക്കേസിന്റെ നാണക്കേട് മറയ്ക്കാനാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് ഏറെ അടുത്തിരിക്കുന്ന ഈ സമയത്ത് കോണ്‍ഗ്രസിനെതിരെ ഇത്തരം ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് ശ്രദ്ദേയമാണ്.