
‘കത്ത്’ പുറത്ത് വന്നതില്‍ അന്വേഷണം വേണമെന്ന് കെ. സുധാകരന്
തിരുവനന്തപുരം: പാലക്കാട് ഉപ തിരഞ്ഞെടുപ്പില്‍ കെ. മുളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ കത്ത് പുറത്ത് വന്നതില്‍ അന്വേഷണം വേണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എംപി. ഇത് ഗൗരവകരമായ വിഷയമാണെന്നും നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമ തീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്കാരം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍ ആയിരുന്നുവെന്നും കെ പി സിസി അധ്യക്ഷന്‍ വ്യക്തമാക്കി. ഷാഫിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് പാര്‍ട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയ തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.