സ്വപ്ന ഇനി മാധ്യമ പ്രവർത്തക ; കർമ ന്യൂസിൻ്റെ ബിസിനസ് ഹെഡ് ആയി ചേർന്നു

തിരുവനന്തപുരം : നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് ഇനി മാധ്യമ പ്രവർത്തക. ഇനി മുതൽ താൻ കർമ്മ ന്യൂസ് എന്ന മാധ്യമ സ്ഥാപനത്തിൽ ബിസിനസ് ഹെഡ് ആയി പ്രവർത്തിക്കുമെന്ന് സ്വപ്ന സുരേഷ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഈ കാര്യം സ്വപ്ന സുരേഷ് അവരുടെ എഫ്ബി പേജിലൂടെയാണ് അറിയിച്ചത്. ചെറുപ്പം മുതലേ താൻ ഒരു മാധ്യമ പ്രവർത്തകയായി പ്രവർത്തിക്കാൻ അ​ഗ്രഹിച്ചു എന്നും ഇപ്പോൾ അതിനൊരവസരം കിട്ടിയിരിക്കുന്നു എന്നുമാണ് കുറിപ്പിൽ അവർ പറയുന്നത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.

MEDIA – I believe it as the Munificent entertaining dedication & intelligent accomplishment.
I am here to share a very big development in my life today with each one of you out there.
Here, I personally take this opportunity to thank Mr. P. R.Somdev, CEO of Karma News . The Satellite channel of Karma News who extended the opportunity to join the team to contribute my knowledge, skills and abilities for their upcoming venture – “Over The Top ” – The OTT PLATFORM.
From now, I will officially join the crew of Karma News to be instrumental in the success of all their projects and be a part in building an empire in the Supreme World of Media. As I have decided to join the immaculate world of Media through which I will be able to contribute my bit to the society enriched with utmost sincerity, morals and values and to spark positive changes to the existing system. It is the only medium in this Universe that is extremely powerful and uncompromising which can be used to reach out to all inorder to communicate the truth,share untainted information to my people. My motivation for journalism was reborn within me when I realised that it was MEDIA who made what I am today. I am grateful to the media community for all their support till date. Since childhood it was my ambition to become a faithful and truthful journalist but due to the twists & turns, ups and downs I could not take it up as a career.

എൻ്റെ ജീവിതത്തിൽ നടന്ന ഒരു പ്രധാന കാര്യം നിങ്ങളോട് ഞാൻ പങ്കുവെക്കാനാഗ്രഹിക്കുന്നു.
കേരളത്തിലെ പ്രമുഖ വർത്ത മാധ്യമമായ കർമ്മ ന്യൂസ് സാറ്റലൈറ്റ് ന്യൂസ്‌ സംരംഭമായി മാറുന്ന സാഹചര്യത്തിൽ ഞാനും കർമ്മ ന്യൂസ്‌ ചാനലിന്റെ ഭാഗമാകുകയാണ്.എനിക്ക് ഇത്തരം ഒരു അവസരം നൽകിയതിന് കർമ്മ ന്യൂസ്‌ സി. ഇ. ഒ ശ്രീ.പി. ആർ സോംദേവ്നോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.കർമ്മ ന്യൂസ്‌ ചാനലിൽ
എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ ( സൗത്ത് ഇന്ത്യ ) എന്ന പദവിയിൽ ഞാൻ പ്രവർത്തിക്കും.

ഇപ്പോൾ മുതൽ കർമ്മ ന്യൂസിന്റ വിജയത്തിൽ നിർണായകമായ പങ്കുവഹിക്കാനും,മാധ്യമങ്ങളുടെ പരമോന്നത ലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയാകാനും
കഴിയുമെന്നതിൽ അതിയായ സന്തോഷമുണ്ട്.

കുട്ടിക്കാലം മുതൽ വിശ്വസ്തയും സത്യസന്ധയയുമായ ഒരു പത്രപ്രവർത്തകയാകുക എന്നത് എൻ്റെ ആഗ്രഹമായിരുന്നു, പക്ഷേ വളവുകളും തിരിവുകളും ഉയർച്ചകളും താഴ്ചകളും നിറഞ്ഞ എന്റെ ജീവിതത്തിൽ എനിക്ക് അത് ഒരു കരിയറായി എടുക്കാൻ കഴിഞ്ഞില്ല.കേരള ജനതയ്ക്ക് വേണ്ടി അങ്ങേയറ്റം ആത്മാർത്ഥതയോടും ധാർമ്മികതയോടും മൂല്യങ്ങളോടും കൂടി മാധ്യമ രംഗത്ത് പ്രവർത്തിക്കുമെന്ന് ഞാൻ എന്റെ പ്രിയപ്പെട്ടവർക്ക് വാക്ക് തരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments