പിണറായിക്ക് വോയ്സ് റെസ്റ്റ്! ഒപ്പം മരുമകനും മുങ്ങി; മാസപ്പടി കേസിൽ വീണ വിജയനെ ചെന്നെയിൽ ചോദ്യം ചെയ്ത ദിവസം നിയമസഭയിൽ സംഭവിച്ചത്

തിരുവനന്തപുരം : വിവാദ ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകാതെ മുഖ്യമന്ത്രി. പ്രതിപക്ഷം സ്റ്റാർഡ് ചോദ്യമായി നൽകിയ ചോദ്യങ്ങൾ സ്പീക്കർ അൺ സ്റ്റാർഡാക്കി മാറ്റിയത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് പ്രതിപക്ഷം സ്പീക്കർക്കെതിരെ രംഗത്ത് വന്നിരുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരുമല്ലോ എന്നായിരുന്നു ഇതിനെ സംബന്ധിച്ച് പിണറായിയുടെ മറുപടി.

എന്നാൽ മറുപടി മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചിട്ടും നിയമസഭക്ക് കൈമാറാതെ മുക്കുകയായിരുന്നു. ഒക്ടോബർ 7 ന് മുഖ്യമന്ത്രി രേഖാമൂലം മറുപടി തരേണ്ട ചോദ്യങ്ങളായിരുന്നു ഇവ. നിയമസഭ ചോദ്യങ്ങൾക്ക് തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് ചട്ടം.

എ ഡിജിപി ആർ എസ് എസ് കൂടി കാഴ്ച സംബന്ധിച്ച അടിയന്തിര പ്രമേയം ചർച്ചക്ക് എടുത്തെങ്കിലും മറുപടി നൽകുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രിക്ക് സുഖമില്ല, വോയ്സ് റെസ്റ്റ് ആണ് എന്ന് സ്പീക്കർ സഭയിൽ അറിയിച്ചു. പിണറായി മടങ്ങുന്നതിന് തൊട്ട് മുൻപ് മരുമകൻ മുഹമ്മദ് റിയാസും നിയമസഭയിൽ നിന്ന് മടങ്ങി. അന്നേ ദിവസം എസ് എഫ് ഐ ഒ യുടെ ചോദ്യം ചെയ്യല്ലിന് ചെന്നെയിൽ വീണ വിജയന് പോകേണ്ട ദിവസമായിരുന്നു.

ഒക്ടോബർ 9 ബുധനാഴ്ച ആയിരുന്നു വീണ വിജയനെ ചെന്നെയിൽ മാസപ്പടി കേസിൽ ചോദ്യം ചെയ്തത്. അന്നേ ദിവസം ഒക്ടോബർ 9 ന് തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള അടിയന്തിര പ്രമേയ ചർച്ചയിലും പിണറായി പങ്കെടുത്തില്ല. വീണ വിജയൻ്റെ ചോദ്യം ചെയ്യലിനെ തുടർന്നാണ് മുഖ്യമന്ത്രി വോയ്സ് റെസ്റ്റ് എടുത്തതെന്ന് വ്യക്തം.

എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങൾ, മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോലിസ് കേസുകൾ, പോലിസിലെ ഡാൻസാഫ് വിഭാഗത്തിൻ്റെ പ്രവർത്തനം, സ്വർണ്ണകടത്ത് കേസുകൾ, പോലിസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ, മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടായിരുന്ന സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളും പരാതികളും , പോലിസിൻ്റെ പ്രവൃത്തികളിൽ വർഗീയ ശക്തികളുടെ ഇടപെടൽ, തൃശൂർ പൂരം അലങ്കോലമാക്കിയെന്ന ആരോപണത്തിൽ അന്വേഷണം, എഡി ജി പി യുടെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടികാഴ്ച, തൃശൂർ പൂരം പോലിസ് തടസ്സപ്പെടുത്തിയെന്ന ആരോപണം എന്നീ ചോദ്യങ്ങൾക്കാണ് പിണറായി മറുപടി നൽകാത്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments