ഭീരുവാണ് സതീശന്‍, ചര്‍ച്ച നടത്തിയാല്‍ പ്രതിപക്ഷ നേതാവിനെ ആംബുലന്‍സില്‍ കൊണ്ടു പോകേണ്ടി വന്നേനെ; പരിഹാസവുമായി മന്ത്രി റിയാസ്

തിരുവനന്തപുരം: വി.ഡി സതീശനെതിരെ രൂക്ഷ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഭീരുവായ പ്രതിപക്ഷ നേതാവാണ് സതീശന്‍. മലപ്പുറം ജില്ലയെക്കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചര്‍ച്ച നടന്നാല്‍ പ്രതിപക്ഷ നേതാവിനെ സ്ട്രെചറില്‍ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു. ഡയലോഗ് അടിക്കാന്‍ അറിയുന്നതിനാല്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ സതീശനെ വിടാം. എന്നാല്‍, അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് പറ്റില്ല. പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്.

കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചാല്‍ അതിന് ഏറ്റവും അര്‍ഹന്‍ വിഡി സതീശനാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു.കേരളത്തിലെ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും ഭീരുവാണ് സതീശന്‍. മലപ്പുറം ജില്ലയെക്കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചര്‍ച്ച നടന്നാല്‍ പ്രതിപക്ഷ നേതാവിനെ സ്ട്രെചറില്‍ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു.

പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചശേഷം പിന്നെ പ്രതിപക്ഷ നേതാവ് ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ല. മലപ്പുറത്തെ മോശമാക്കുന്നുവെന്നും ആര്‍എസ്എസുമായി ഇടതുപക്ഷത്തിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇത് ചര്‍ച്ചയ്ക്ക് വെച്ചാല്‍ പുറത്ത് ആംബുലന്‍സ് വെക്കേണ്ടിവരും. വിഡി സതീശനെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകേണി വരും.

മലപ്പുറം ജില്ല രൂപീകരിക്കേണ്ടെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് പ്രതിപക്ഷ നേതാവിന്റേത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് വലിയ പങ്കുവഹിച്ച ജില്ലയാണ് മലപ്പുറം. എന്നാല്‍, അതിനെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനായിരുന്നു ശ്രമം. അവിടത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments