CrimeKerala

കൊച്ചി ലഹരി പാര്‍ട്ടി കേസ്: പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുമെന്ന് ഡിസിപി

തെളിവുകള്‍ കൂടുതല്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. ഇരുവരും പ്രതിയുടെ മുറിയില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.

കൊച്ചി: കൊച്ചി ലഹരി പാര്‍ട്ടി കേസില്‍ പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുമെന്ന് ഡിസിപി. ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിലാണ് സിനിമാ താരങ്ങളെയും ചോദ്യം ചെയ്യുന്നത്. തെളിവുകള്‍ കൂടുതല്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനക്ക് അയച്ചെന്നും കെ എസ് സുദര്‍ശന്‍ അറിയിച്ചു. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്.

പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.

ലഹരി വസ്തുക്കള്‍ കൈയ്യില്‍ വെച്ചതിനാണ് ഇവരെ പിടികൂടിയത്. ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവരുടെ അടുത്ത് താരങ്ങളെന്തിനെത്തി എന്ന് അറിയാന്‍ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവിശ്യപ്പെട്ടെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനാല്‍ അതിന് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *