Kerala Government News

സർക്കാർ ജീവനക്കാർക്ക് കൃത്യമായി എല്ലാം കൊടുക്കുന്നുണ്ടെന്ന് KN ബാലഗോപാൽ

ഇന്ത്യയിൽ കൃത്യമായി സർക്കാർ ജീവനക്കാർക്ക് കാര്യങ്ങൾ കൊടുക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ധനമന്ത്രി കെ.എൻ. ബാലോഗാപാൽ. ഇന്ത്യയിൽ പത്ത് ലക്ഷത്തോളം വാക്കൻസികളിൽ ആളെ എടുക്കുന്നില്ലെന്ന് മാത്രമല്ല, പട്ടാളത്തിൽ പോലും കരാർ നിയമനമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. വീഡിയോ കാണാം…

സംവരണ അട്ടിമറി ആരംഭിച്ചത് കോൺഗ്രസിന്റെ ഭരണകാലത്താണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇന്ത്യയൊട്ടാകെയുള്ള സർക്കാർ ഒഴിവുകളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ വാക്കുകൾ. എ.കെ. ആന്റണിയുടെ കാലമായിട്ട് താരതമ്യം ചെയ്യുകയല്ലെങ്കിലും അക്കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തിലെ സർക്കാർ ജീവനക്കാർക്കെന്നും ധനമന്ത്രി.

സർക്കാർ ജീവനക്കാർക്ക് എല്ലാം കൃത്യമായി കൊടുക്കുന്ന സർക്കാർ ആണിതെന്ന് കെ.എൻ. ബാലഗോപാൽ. കേന്ദ്രം ഇപ്പോൾ ശമ്പള കമ്മിഷനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ലെന്ന് ബാലഗോപാൽ നിയമസഭയിൽ ചോദിച്ചു.

2 Comments

  1. കിട്ടുന്നില്ല എന്നത് സത്യം.
    ഇനി CPM അനുഭാവികളായ ജീവനക്കാർക്ക് മാത്രമായി രഹസ്യമായി കൊടുക്കുന്നുണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *