ഡല്‍ഹി: ഇസ്രായേല്‍ ഇറാന്‍ യുദ്ധം ആരംഭിച്ചതോടെ നിലവില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സമ്പര്‍ക്കം പുലര്‍ത്താനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ടെല്‍ അവീവില്‍ ടെഹ്റാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ ഒരു സമയത്ത്, മേഖലയിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും എംബസിയുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ലയെയും തീവ്രവാദ സംഘടനയുടെ മറ്റ് കമാന്‍ഡര്‍മാരെയും ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിലേക്ക് 200 ഓളം മിസൈലുകള്‍ പ്രയോഗിച്ചതിന് ശേഷമാണ് ഈ അറിയിപ്പ് ഉണ്ടായിരിക്കുന്നത്.
മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ അടുത്ത കാലത്തായി വര്‍ധിക്കുന്നത് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്കുള്ള എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഇറാനില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെടാനും അഭ്യര്‍ത്ഥിച്ചു.