ബോട്ടാഡ്: ഗുജറാത്തില്‍ റെയില്‍വ്വേ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ വെച്ച സംഭവത്തില്‍ രണ്ട് പെരെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ടാഡ് ജില്ലയില്‍ ആണ് സംഭവം.കാണ്‍പൂരിലെ റെയില്‍വ്വേ ട്രാക്കില്‍ പല ദിവസങ്ങളിലായി ട്രെയിന്‍ അട്ടിമറിക്കാനായി ഗ്യാസ് സിലിണ്ടറുകളും തൂണുകളും ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ആയിരുന്നു പോലീസ്. ബോട്ടാഡ് ജില്ലയില്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. രമേഷ് സാലിയ, ജയേഷ് ബവാലിയ എന്നിവരാണ് അറസ്റ്റിലായത്.
ട്രെയിനിന് അപകടം സംഭവിക്കുമ്പോള്‍ യാത്രക്കാരെ കൊള്ളയടിക്കാനും ഇവര്‍ പദ്ധതി ഇട്ടിരുന്നു.ബോട്ടാഡ് ജില്ലാ പോലീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ് പ്രതികള്‍ ട്രെയിനുകള്‍ പാളം തെറ്റിക്കുന്ന വഴികളെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്നു. സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ഓഖ-ഭാവ്നഗര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ ഇരുമ്പ് പാളത്തില്‍ ഇടിച്ച് നിന്നത്. കര്‍ഷകത്തൊഴിലാളികളായ പ്രതികള്‍ സമീപത്തെ പരുത്തിത്തോട്ടത്തില്‍ പതിയിരുന്ന് ഇത് നിരീക്ഷിച്ചിരുന്നു.
എന്നാല്‍, പദ്ധതി പരാജയപ്പെട്ടപ്പോള്‍ ഇരുചക്രവാഹനത്തില്‍ ഇവര്‍ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗുരുതരമായ സ്വഭാവം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സിയെയും (എന്‍ഐഎ) ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയെയും (എടിഎസ്) ലോക്കല്‍ പൊലീസ് സംഘങ്ങള്‍ക്കൊപ്പം അന്വേഷണത്തിനായി വിളിച്ചിരുന്നുവെന്നും ഇതാണ് പെട്ടെന്ന് പ്രതികളെ പിടികൂടാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.