മണിപ്പൂര്‍: മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെത്തി. സുരക്ഷാ സേനയാണ് വെടിക്കൊപ്പുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയത്. സംസ്ഥാന പോലീസും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. നാല് എച്ച്ഇ-36 ഹാന്‍ഡ് ഗ്രനേഡുകള്‍, രണ്ട് ഷല്ലുകള്‍, മൂന്ന് ഡിറ്റണേറ്ററുകള്‍, ഒരു സ്റ്റണ്‍ ഗ്രനേഡ്, സ്റ്റിംഗര്‍ ഗ്രനേഡ്, ടിയര്‍ ഗ്യാസ് ഷെല്‍ എന്നിവയാണ് പിടിച്ചെടുത്തത്. വംശീയ സംഘര്‍ഷം രൂക്ഷമായതിനാല്‍ തന്നെ സുരക്ഷാ സേന വന്‍ നിരീക്ഷണമാണ് ഇവിടെ നടത്തുന്നത്.
സംസ്ഥാന പോലീസ്, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സേന ചുരാചന്ദ്പൂര്‍ ജില്ലയിലെ ഗോത്തോള്‍ ഗ്രാമത്തില്‍ നടത്തിയ മറ്റൊരു തിരച്ചിലിനിടെ പ്രാദേശികമായി ‘പമ്പി’ എന്നറിയപ്പെടുന്ന രണ്ട് മോര്‍ട്ടാറുകള്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഇത് പിടികൂടിയത്.
എന്നാല്‍ സംഭവവുമായി ആരോയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം മേയ് 3 മുതല്‍ മണിപ്പൂരിലെ ഇംഫാല്‍ താഴ്വര ആസ്ഥാനമായുള്ള മെയ്തെയ്സിനും കുക്കികള്‍ക്കും ഇടയിലുള്ള വംശീയ കലാപത്തില്‍ 200-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ഇപ്പോഴും ചിലയിടങ്ങളില്‍ സംഘര്‍ഷം രൂക്ഷമാകാറുണ്ട്.