ഹൈദരാബാദ്:തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിര്‍മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് തിരുപ്പതി ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് ലഡുവില്‍ മൃഗക്കൊഴുപ്പാണെന്ന് ചേര്‍ത്തതെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. പുതിയ സംഘത്തെ നിയോഗിച്ചതും നായിഡു തന്നെയാണ്.
വൈഎസ് ജഗന്‍മോഹന്റെ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതിയില്‍ നിന്നുള്ള നെയ്യിന്റെ സാമ്പിളുകളില്‍ മത്സ്യ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവ പോസിറ്റീവ് ആണെന്ന് പരിശോധിച്ച ഗുജറാത്തിലെ സര്‍ക്കാര്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പുറത്ത് വിട്ടിരുന്നു. തങ്ങളുടെ സര്‍ക്കാരിന്റെ ഭാഗത്ത് യാതൊരു വിധ അഴിമതിയും നടന്നില്ലായെന്നും ദൈവത്തിന്‍രെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു.