
ഇന്ധന വില കുറക്കും, UAPAയും PMLAയും പിന്‍വലിക്കും; സിപിഎം പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍
ദില്ലി: സിപിഎം ലോക്‌സഭാ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര നികുതിയില്‍ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം.
യുഎപിഎ (UAPA – Unlawful Activities (Prevention) Act) റദ്ദാക്കുമെന്നും ഇന്ധന വില കുറക്കുമെന്നും കള്ളപ്പണ നിരോധന നിയമം (PMLA – Prevention of Money Laundering Act) പിന്‍വലിക്കുമെന്നുമുള്ള പ്രധാന വാഗ്ദാനങ്ങളും പ്രകടപത്രികയില്‍ പറയുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗങ്ങളും ചേര്‍ന്നാണ് പാര്‍ട്ടി ആസ്ഥാനത്ത് പ്രകടന പത്രിക പുറത്തിറക്കിയത്.
സംസ്ഥാനങ്ങളുടെ ഗവര്‍ണറെ തെരഞ്ഞെടുക്കാന്‍ അതത് മുഖ്യമന്ത്രിമാര്‍ ശുപാര്‍ശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാന ചെലവില്‍ ഗവര്‍ണര്‍ കേന്ദ്ര നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയില്‍ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
സ്വകാര്യ രംഗത്തും സംവരണം ഏര്‍പ്പെടുത്തും. ജാതി സെന്‍സസ് നടപ്പാക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഏര്‍പ്പെടുത്തും. കോര്‍പ്പറേറ്റ് സംഭാവന നിരോധിക്കുമെന്നും സിപിഎം വ്യക്തമാക്കി. വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് നിയമം കൊണ്ടുവരും. തൊഴിലുറപ്പ് കൂലി ഇരട്ടിയാക്കും. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നല്‍കി തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയിലുണ്ട്.