തിരുവനന്തപുരം : പത്ര മാനേജ്മെൻ്റുകൾ പെൻഷൻ നിധിയിലേക്ക് സംഭാവനകൾ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി. പത്ര പ്രവർത്തകേതര പെൻഷൻ ചട്ടം അഞ്ച് പ്രകാരം പെൻഷൻ നൽകുന്നതിലേക്കായി സർക്കാർ വിഹിതം, അംഗങ്ങൾ മാസം തോറും അടയ്ക്കുന്ന അംശദായം, പത്ര ഉടമകളിൽ നിന്ന് ലഭിക്കുന്ന സംഭാവന എന്നിവ ഉൾപ്പെടുത്തി കൊണ്ട് പെൻഷൻ നിധി രൂപീകരിക്കണം.
എന്നാൽ ഇതിൽ സംഭാവന നൽകുന്നതിൽ പത്ര മാനേജ്മെൻ്റുകൾ ഉഴപ്പുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പരാതി. അതുകൊണ്ട് പെൻഷൻ നിധി രൂപീകരണവും പെൻഷൻ ചട്ട ഭേദഗതി ചെയ്യുന്നതുമായ നടപടികൾ പൂർത്തിയായതിനു ശേഷം മാത്രമേ ആശ്രിത പെൻഷൻ വർധനവ് പരിഗണിക്കാൻ കഴിയൂ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നിലവിൽ ആശ്രിത പെൻഷൻ 1250 രൂപയാണ്.