ക്ഷാമബത്തയും ശമ്പള പരിഷ്കരണ കുടിശികയും അനുവദിക്കാൻ കേന്ദ്ര സർക്കാരിനെതിരെ ധർണയുമായി ഇടതുസർവീസ് സംഘടനകളുടെ കൂട്ടായ്മ ആയ ഫെസ്റ്റോ ( FESTO ).
സെപ്റ്റംബർ 26 നാണ് ധർണ. പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കാനും ഇവർ കേന്ദ്ര ത്തോട് ആവശ്യപ്പെടുന്നു. പങ്കാളിത്ത പെൻഷൻ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിൻവലിച്ചപ്പോഴും അത് പിൻവലിക്കാതെ അതിനെ ശക്തിപ്പെടുത്തുന്ന നയം ആണ് കേരള സർക്കാർ പിന്തുടരുന്നത്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സെക്രട്ടറിയേറ്റിലേക്കാണ് ധർണ നടത്തേണ്ടത് എന്നിരിക്കെ കേന്ദ്ര ധർണ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. 22 ശതമാനം ക്ഷാമബത്തയും ശമ്പള പരിഷ്കരണ കുടിശികയും തടഞ്ഞ് വച്ചത് പിണറായി സർക്കാരാണ്.
സമരം ചെയ്യേണ്ടത് പിണറായി സർക്കാരിനെതിരെയും. എന്നിട്ടും പ്രതിഷേധം കേന്ദ്ര സർക്കാരിനെതിരെ. ഇടതു സംഘടനകൾക്ക് എന്തു പറ്റി എന്ന ചോദ്യമാണ് ജീവനക്കാരുടെ ഇടയിൽ നിന്നും ഉയരുന്നത്.