പണിമുടക്ക് വൻവിജയമായതിൻ്റെ ഞെട്ടലിൽ സർക്കാർ. ഡയസ്നോണും ട്രാൻസ്ഫർ ഭീഷണിയും വക വയ്ക്കാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തത് സർക്കാർ വൃത്തങ്ങളെ അമ്പരിപ്പിച്ചിരിക്കുകയാണ്.
ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പകുതിയിൽ കൂടുതൽ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.ജീവനക്കാരും പെൻഷൻകാരും മുഖം തിരിച്ചത് ലോകസഭ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിക്ക് കാരണമായി സി.പിഎം വിലയിരുത്തിയിരുന്നു.
തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകൾ സർക്കാരിന് മുന്നിലുണ്ട്. ജീവനക്കാരേയും പെൻഷകാരേയും അകറ്റി നിറുത്തുന്നത് ദോഷം ചെയ്യും എന്ന കണക്കുകൂട്ടലിൽ ആണ് ഇടതു നേതൃത്വം. ജീവനക്കാരെയും പെൻഷൻകാരെയും കയ്യിലെടുക്കുന്നതിൻ്റെ ഭാഗമായി പെൻഷൻ പരിഷ്കരണത്തിൻ്റെ നാലാം ഗഡു ഉടൻ വിതരണം ചെയ്യും.
592 കോടിയാണ് നാലാം ഗഡു കൊടുക്കാൻ വേണ്ടത്. ഫെബ്രുവരി 7 ന് ബജറ്റിൽ ജീവനക്കാർക്കായി വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകും.2 ഗഡു ഡി.എ , ശമ്പള പരിഷ്കരണ കമ്മീഷൻ എന്നിവ ബജറ്റിൽ പ്രഖ്യാപിക്കും. ഒപ്പം കഴിഞ്ഞ ശമ്പള പരിഷ്കരണ കുടിശികയുടെ 4 ഗഡുക്കളും പി.എഫിൽ ലയിപ്പിക്കും. 2026 ഫെബ്രുവരിയോടെ പുതിയ ശമ്പള പരിഷ്കരണവും നടത്തും. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുമെന്ന് മുഖ്യമന്ത്രി ഇന്ന് വീണ്ടും ആവർത്തിച്ചിട്ടുണ്ട്.