നമ്പർ വൺ കേരളം : മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐസിയുവിൽ വിഷപാമ്പ്

വെള്ളിക്കെട്ടൻ എന്ന ഉഗ്രവിഷമുള്ള പാമ്പിനെയാണ് ആളുകൾ പിടികൂടിയത്.

കണ്ണൂർ മെഡിക്കൽ കോളേജ്

കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വിഷപാമ്പ്. കുഞ്ഞുങ്ങളുടെ ഐസിയുവിന് പുറത്ത് ഇരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐസിയുവിൽ നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയവർ പാമ്പിനെ പിടികൂടുകയായിരുന്നു.

വെള്ളിക്കെട്ടൻ എന്ന ഉഗ്രവിഷമുള്ള പാമ്പിനെയാണ് ആളുകൾ പിടികൂടിയത്. ഐസിയു കെട്ടിടത്തിന് ചുറ്റം പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് അകത്തെത്തിയതെന്നാണ് സൂചന. 15 കുട്ടികളും നഴ്‌സുമാരുമാണ് ഐസിയുവിൽ അപ്പോൾ ഉണ്ടായിരുന്നത്. ഐസിയുവിന് പുറത്തെ വരാന്തയിലാണ് കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments