പൊഖ്റാന്‍ ; പൊഖ്റാനിലെ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ പരിശീലനത്തിനിടെ മൂന്ന് ബിഎസ്എഫ് ട്രെയിനികളായ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് ജവാന്മാരെയും ഉടന്‍ തന്നെ രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലെ പൊഖറാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പരിശീലന സെഷനില്‍ പൊഖ്റാന്‍ ഫീല്‍ഡ് ഫയറിംഗ് റെഞ്ചില്‍ അബദ്ധത്തില്‍ മോര്‍ട്ടാര്‍ ബോംബ് പോട്ടുകയും ട്രെയിനികള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
പരിക്കേറ്റ ജവാന്മാര് ചികിത്സയിലാണെന്നും ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്ന് ജവാന്മാരും ട്രെയിനികളാണെന്നും പതിവ് പരിശീലനത്തിനിടെ അപകടമുണ്ടായതാണെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണം അറിയാന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്