മുംബൈ: ജാര്‍ഖണ്ഡുകാരനായ സന്ദീപ് പാസ്വാനാണ് (33) മുംബൈയിലെ വാടക ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുന്‍പ് അദ്ദേഹം ലൈവിലെത്തി തന്റെ പ്രതിശ്രുത വധുവായ സ്വപ്‌നയും കുടുംബവും തന്നെ ആക്രമിച്ചുവെന്നും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും സന്ദീപ് ചൊവ്വാഴ്ച രാവിലെ 7 മണിയോടെ ഫേസ്ബുക്കില്‍ ലൈവിലെത്തി പറഞ്ഞിരുന്നു. ‘അവര്‍ എന്നോട് എന്തിനാണ് ജീവിച്ചിരിക്കുന്നതെന്നും ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യെന്നും എന്നെ അപമാനിക്കുകയും എന്റെ ജീവിതം നശിപ്പിക്കുകയും ചെയ്തുവെന്നും പറഞ്ഞിരുന്നു. 2018ലാണ് സന്ദീപ് സ്വപ്നയെ പരിചയപ്പെട്ടത്.
പിന്നീട് 2021ല്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചെന്നും പൊലീസ് പറയുന്നു. ഇവരുടെ ബന്ധത്തിനിടയില്‍ ഫ്‌ലാറ്റ് വാങ്ങാന്‍ സ്വപ്ന സന്ദീപില്‍ നിന്ന് 12.5 ലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട്, അവളുടെ വീട്ടുകാര്‍ അവരുടെ വിവാഹത്തെ എതിര്‍ത്തു, അത് കൊണ്ട് തന്നെ തന്റെ പണം തിരികെ തരാന്‍ സന്ദീപ് ആവശ്യപ്പെട്ടിരുന്നു. സന്ദീപിന് നല്‍കിയ പണം തിരികെ നല്‍കുമെന്ന് സ്വപ്നയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സന്ദീപിനെ മുംബൈയില്‍ വിളിച്ച്്് വരുത്തുകയും പിന്നാലെ പരാതി നല്‍കുകയും ചെയ്തിരുന്നു.
തനിക്ക് പണം ലഭിച്ചില്ലെന്ന് മാത്രമല്ല, കേസില്‍ എന്‍രെ നിരപരാധിത്വം പോലീസിനോട് പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ല. പിന്നാലെ താന്‍ കോടതിയില്‍ പോവുകയും സ്വപ്നയ്ക്കും കുടുംബത്തിനുമെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതിനവര്‍ തന്നെ സാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും ശരീരത്തില്‍ മുറിവുകളുണ്ടെന്നും ലൈവിലെത്തി അദ്ദേഹം പറഞ്ഞിരുന്നു. പ്രതിശ്രുത വധു സപ്നയ്ക്കും അവളുടെ കുടുംബത്തിനും എതിരെ ആത്മഹത്യയെ പ്രോത്സാഹിപ്പിച്ചതിനും ശാരീരികമായി ഉപദ്രവിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി.