ന്യൂ ഡല്‍ഹി; രാഹുല്‍ ഗാന്ധിക്കെതിരെ ‘തീവ്രവാദി’യെന്ന് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ റയില്‍വേ സഹമന്ത്രി ബിജെപി നേതാവ് രവ്‌നീത് സിംഗ് ബിട്ടുവിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. സെപ്തംബര്‍ 15-നാണ് ‘രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദി’ യാണ് രാഹുല്‍ ഗാന്ധിയെന്ന് ഇദ്ദേഹം പരാമര്‍ശിച്ചത്. കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ന്യൂഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രവ്നീത് സിംഗ് ബിട്ടു, ഡല്‍ഹി ബിജെപി നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വ, ശിവസേന നേതാവ് സഞ്ജയ് ഗെയ്ക്വാദ്, യുപി മന്ത്രി രഘുരാജ് സിംഗ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കെസെടുത്തിരി ക്കുന്നത്.
രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നും അല്ലെങ്കില്‍ ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നും രാജ്യത്തെ പ്രതിപക്ഷ നേതാവിനെ തീവ്രവാ ദിയെന്ന് വിളിച്ച് വിവിധ ബിജെപി നേതാക്കളും സഖ്യകക്ഷികളും നടത്തുന്ന ഭീഷണികള്‍ വ്യക്തിപരമായ വിദ്വേഷം പ്രകടിപ്പി ക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സ്ത്രീകളും യുവാക്കളും ദലിതരും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും മുത ലായ സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങളും അത്തരം പൊതു കേന്ദ്രീകൃത പ്രശ്നങ്ങള്‍ പരിഹരി ക്കുന്നതില്‍ ബിജെപിയുടെ പരാജയവും ശ്രീ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ഉന്നയിക്കുന്നത് ബിജെപിയെ ചൊടിപ്പിച്ചിരിക്കുക യാണ്.
അതിനാല്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെതിരെ ഇത്തരം വിദ്വേഷം നിറഞ്ഞ അഭിപ്രായങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വ സെപ്തംബര്‍ 11 ന് ‘ഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി’. രാഹുല്‍ ഗാന്ധി തന്റെ വഴി തിരുത്തിയില്ലെങ്കില്‍, മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടെ അതേ ഗതി തനിക്കും നേരിടേണ്ടിവരുമെന്ന് മര്‍വ പറഞ്ഞുവെന്നും പരാതിയിലുണ്ട്്. സഖ്യകക്ഷിയായ ശിവസേനയുടെ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്, രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.