ബിന്‍ലാദന്റെ മകനായ ഹംസ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 2019ലെ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. തീവ്രവാദി കളില്‍ഏറ്റവും അപകടകാരിയായിരുന്നു ഒസാമ ബിന്‍ലാദന്‍. അല്‍ഖ്വയ്ദ എന്ന തീവ്രവാദ സംഘടനയുടെ തലവനായിരുന്ന ഒസാമ ബിന്‍ലാദനെ വധിച്ചെങ്കിലും മകന്‍ ഇപ്പോഴും ജീവിച്ചിരിക്കു ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. അല്‍ഖ്വയ്ദ സംഘടനയുടെ പതനവും ബിന്‍ലാദന്റെ മരണത്തോടെ ഉണ്ടായിരുന്നു. എന്നാല്‍ കേട്ടതൊന്നും സത്യമല്ലെന്നാണ് റിപ്പോര്‍ട്ട്. ഹംസ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മാത്രമല്ല, അല്‍ഖ്വയ്ദ എന്ന തീവ്ര വാദ സംഘടന വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്.
പശ്ചിമേഷ്യയില്‍ ഹംസ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നും അല്‍ഖ്വയ്ദ സംഘടന വീണ്ടും സംഘടിക്കു ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. “ഒസാമയുടെ മകന്‍ ഹംസ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, പശ്ചിമേഷ്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നു.
വിദഗ്ധര്‍ തീവ്രവാദ സംഘം അഫ്ഗാനിസ്ഥാനില്‍ പത്തോളം പ്രധാന അല്‍-ഖ്വയ്ദ ഭീകര പരിശീലന ക്യാമ്പു കള്‍ വികസിപ്പിക്കുകയും മറ്റ് പാശ്ചാത്യ വിദ്വേഷ ഗ്രൂപ്പുകളുമായി ആഗോള സഖ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹംസ ബിന്‍ ലാദനാണ് ഇതിന്‍രെയെല്ലാം നേതൃത്വ സ്ഥാനം വഹിക്കുന്നത്.
ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും സുപ്രധാനമായ പുനരുജ്ജീവനത്തിലേക്ക് ഹംസ അല്‍-ഖ്വയ്ദയെ നയിക്കുന്നുണ്ടെന്ന് പ്രതിരോധ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഹംസ മാത്രമല്ല,ഇയാളുടെ സഹോദരന്‍ അബ്ദുള്ളയ്ക്കും ഭീകരസംഘടനയില്‍ പങ്കുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഹംസ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ യുകെ സേനാ മേധാവി കേണല്‍ റിച്ചാര്‍ഡ് കെംപ്” മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തന്റെ പിതാവിനെ കൊന്നവരോട് പ്രതികാരം ചെയ്യാനാണ് ഹംസ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താലിബാന്‍ നേതാക്കളുടെ സംരക്ഷണവും അല്‍-ഖ്വയ്ദയ്ക്കുണ്ട്. താലിബാന്‍ സംഘടനയുടെ നേതാക്കളാകാ ഹംസയെയും കുടുംബത്തെയും ഇപ്പോഴും സംരക്ഷിക്കുന്നത്. ഹംസയുമായി അവര്‍ പതിവായി കൂടിക്കാഴ്ചകള്‍ നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത് അല്‍-ഖ്വയ്ദയും താലിബാനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഉയര്‍ത്തിക്കാട്ടുന്നു, പാശ്ചാത്യ രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പോരാളികളെയും ചാവേര്‍ ബോംബുകളായി മാറുന്നവരെയും അവര്‍ പരിശീലിപ്പിക്കുന്നുണ്ടെന്നും ഇതെല്ലാം ഏറെ ആശങ്ക ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറയുന്നു.
ഹെല്‍മണ്ട്, ഗസ്നി, ലഗ്മാന്‍, പര്‍വാന്‍, ഉറുസ്ഗാന്‍, സാബുല്‍, നംഗര്‍ഹാര്‍, നൂറിസ്ഥാന്‍, ബാദ്ഗിസ്, കുനാര്‍ എന്നിവയുള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിലാണ് ഈ ഭീകര ശൃംഖലകള്‍ക്കുള്ള പരിശീലന ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നത്. 2011ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വെച്ചാണ് ഹംസയുടെ പിതാവും വന്‍ തീവ്രവാദിയുമായ ഒസാമ ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം വധിക്കുന്നത്. മൂവായിരത്തോളം പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.