ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണം; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍

"സര്‍ക്കാരുമായി ചേര്‍ന്ന് പ്രശ്‌നപരിഹാരമെന്ന ലക്ഷ്യത്തോടെയാണു മുന്നോട്ട് പോകുന്നത്,"

WCC Meet Pinarayi Vijayan

ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടർ നടപടികളിലും സിനിമാ നയത്തിലെ ഡബ്ല്യുസിസി നിലപാടുകളിലും ചർച്ച നടന്നു. റിമാ കല്ലിങ്കല്‍, രേവതി, ദീദി ദാമോദരന്‍, ബീനാ പോള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാർശകൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും, സിനിമാ മേഖലയില്‍ സ്ത്രീകൾക്ക് സമാനാവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അംഗങ്ങൾ മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുക, എംപ്ലോയ്‌മെന്റ് കരാറുകളിൽ ലൈംഗിക ചൂഷണത്തിനെതിരായ വ്യവസ്ഥകൾ ഉൾപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

“സര്‍ക്കാരുമായി ചേര്‍ന്ന് പ്രശ്‌നപരിഹാരമെന്ന ലക്ഷ്യത്തോടെയാണു മുന്നോട്ട് പോകുന്നത്,” എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം റിമാ കല്ലിങ്കലിന്റെ പ്രതികരണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments