തിരുവനന്തപുരം: ക്ഷാമബത്ത കുടിശിക 22 ശതമാനമായി ഉയർന്നതോടെ അഞ്ചിലൊന്ന് ശമ്പളം ജീവനക്കാർക്ക് പ്രതിമാസ നഷ്ടം. തസ്തിക അനുസരിച്ച് പ്രതിമാസം 5060 രൂപ മുതൽ 30910 രൂപയാണ് പ്രതിമാസ നഷ്ടം.

2021 ജൂലൈ 1 മുതലുള്ള ക്ഷാമബത്ത കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്. ലോകസഭ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിക്ക് ക്ഷാമബത്ത കുടിശിക ഒരു കാരണമായി സിപിഎം വിലയിരുത്തിയിരുന്നു. തുടർന്ന് ക്ഷാമബത്ത അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു.

എന്നാൽ കെ.എൻ. ബാലഗോപാൽ തണുപ്പൻ നടപടിയാണ് എടുക്കുന്നത്.രൂക്ഷമായ വിലകയറ്റത്തിനിടയിൽ ക്ഷാമബത്ത കുടിശിക വർഷങ്ങളായി ലഭിക്കാതിരുന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവനക്കാർ.ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചത് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയേയും ബാധിച്ചു.

നിർമ്മാണ മേഖല, വാഹന മേഖല, വ്യാപാര മേഖല എന്നിവയെല്ലാം പിന്നോക്കം പോയി. കൃത്യമായി ആനുകൂല്യങ്ങൾ കൊടുത്തിരുന്നെങ്കിൽ ഈ പണം പൊതുവിപണിയിൽ ഇറങ്ങുമായിരുന്നു. സമ്പദ് വ്യവസ്ഥ ചലിക്കുമായിരുന്നു. പണം പണത്തെ പ്രസവിക്കുന്നു എന്ന സാമ്പത്തിക ശാസ്ത്രം കെ.എൻ. ബാലഗോപാലിന് മനസിലാക്കാൻ സാധിക്കാതെ വന്നത് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കി. 22 ശതമാനം ക്ഷാമബത്ത കുടിശിക മൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന പ്രതിമാസ നഷ്ടം ഇങ്ങനെ :

തസ്തികഅടിസ്ഥാന ശമ്പളംDA കുടിശികപ്രതിമാസ നഷ്ടം
ഓഫിസ് അറ്റൻഡൻ്റ്230000.22
5060
ക്ലർക്ക്26500
0.22
5830
സിവിൽ പോലിസ് ഓഫിസർ31100
0.22
6842
സ്റ്റാഫ് നേഴ്സ്39300
0.22
8646
ഹൈസ്ക്കൂൾ ടീച്ചർ45600
0.22
10032
സബ് ഇൻസ്പെക്ടർ55200
0.22
12144
സെക്ഷൻ ഓഫിസർ56500
0.22
12430
ഹയർ സെക്കണ്ടറി ടീച്ചർ59300
0.22
13046
അണ്ടർ സെക്രട്ടറി63700
0.22
14014
എക്സിക്യൂട്ടിവ് എഞ്ചിനിയർ85000
0.22
18700
സിവിൽ സർജൻ95600
0.22
21032
ഡപ്യൂട്ടി സെക്രട്ടറി107800
0.22
23716
ജോയിൻ്റ് സെക്രട്ടറി123700
0.22
27214
അഡീഷണൽ സെക്രട്ടറി140500
0.22
30910