അബ്കാരി കുടിശിക പിരിക്കാതെ കെ.എൻ. ബാലഗോപാൽ! കുടിശിക 281.50 കോടി

അവസാന രണ്ട് സാമ്പത്തിക വർഷങ്ങളിലെ കുടിശിക എത്രയാണെന്ന് ധനമന്ത്രിക്കും അറിയില്ല

അബ്കാരി കുടിശിക പിരിക്കാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 281.50 കോടിയാണ് 2022 ജനുവരി 31 വരെയുള്ള അബ്കാരി കുടിശികയെന്ന് ധനമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.

മാർച്ച് 17 ലെ നിയമസഭ ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി മറുപടി നൽകിയത്. നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന് സ്പീക്കർ ധനമന്ത്രിക്കെതിരെ റൂളിംഗ് നൽകിയിരുന്നു. അതിനെ തുടർന്നാണ് മറുപടി നൽകിയത്. അബ്കാരി കുടിശിക നിലവിൽ എത്രയായിട്ടുണ്ട് എന്ന് പോലും ബാലഗോപാലിന് അറിയില്ല എന്ന് നിയമസഭ മറുപടി വ്യക്തമാക്കുന്നു.

2021- 22 വരെയുള്ള അബ്കാരി കുടിശിക മാത്രമാണ് കണക്കാക്കിയിട്ടുള്ളതെന്നാണ് ധനമന്ത്രി പറയുന്നത്. 2022- 23 , 2023 – 24 സാമ്പത്തിക വർഷങ്ങൾ കൂടി കൂട്ടിയാൽ അബ്കാരി കുടിശിക 300 കോടിക്ക് മുകളിൽ പോകും. ധനപ്രതിസന്ധി കാലത്ത് കുടിശിക പിരിക്കാതെ അബ്കാരികളെ സഹായിക്കുന്ന നിലപാടാണ് സർക്കാരിൻ്റേത്.

ഈ സർക്കാർ വന്നതിന് ശേഷം പത്തോളം അബ്കാരി കേസുകൾ സർക്കാർ എഴുതി തള്ളിയിട്ടും ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയെന്ന് വിളിച്ച് കൂവുന്നതല്ലാതെ അത് പരിഹരിക്കാനുള്ള ഒരു നടപടിയും ധനവകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. നികുതി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ ആകട്ടെ കേരളീയം പോലുള്ള സർക്കാർ പരിപാടിക്ക് സ്പോൺസർമാരെ പിടിക്കുന്ന ഓട്ടത്തിൽ ആയിരുന്നു. നികുതി കുടിശിക വരുത്തിയവരായിരുന്നു ഭൂരിഭാഗം സ്പോൺസർമാരും. ഇവരുടെ പേര് കേരളീയം പരിപാടി കഴിഞ്ഞ് 7 മാസമായിട്ടും സർക്കാർ പുറത്ത് വിടാത്തതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments