CrimeNational

ഛത്തീസ് ഗഡില്‍ ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു

ഛത്തീസ്ഗഡ്; ബല്‍റാംപൂര്‍ ജില്ലയിലെ പട്ടാള ക്യാമ്പില്‍രണ്ട് ജവാന്‍ വെടിവെച്ച് തന്റെ രണ്ട് സഹപ്രവര്‍ത്തകരെ കൊന്നു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ കോണ്‍സ്റ്റബിള്‍ അജയ് സിദാര്‍ തന്റെ സ്വന്തം റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സര്‍ഗുജ റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് അങ്കിത് ഗാര്‍ഗ് പറഞ്ഞു.

സംരി പഥ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭൂതാഹി മോഡ് ഏരിയയിലെ സിഎഎഫിന്റെ പതിനൊന്നാം ബറ്റാലിയനിലെ ‘ബി’ ക്യാമ്പിലാണ് സംഭവം നടന്നത്. കോണ്‍സ്റ്റബിള്‍ രൂപേഷ് പട്ടേല്‍ , മറ്റൊരു കോണ്‍സ്റ്റബിള്‍ സന്ദീപ് പാണ്ഡെ എന്നിവരാണ് മരിച്ചത്. രൂപേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സന്ദീപ് മരണത്തിന് കീഴട ങ്ങിയത്. പരിക്കേറ്റ മറ്റ് രണ്ട് ഉദ്യോഗസ്ഥരായ അംബുജ് ശുക്ല, രാഹുല്‍ ബാഗേല്‍ എന്നിവരെ കുസ്മിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ മറ്റ് സഹപ്രവര്‍ത്തകരാണ് ഉടന്‍ തന്നെ പ്രതിയായ സിദാറിനെ കീഴടക്കിയത്. പ്രതിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *