മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ദുബായിലെത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ദുബായിലെയും ഷാർജയിലെയും സി.പി.എം.
അനുകൂല സംഘടനാ പ്രതിനിധികള്‍ ചേർന്ന് സ്വീകരിച്ചു. വൈകീട്ട് പ്രവാസി സംഘടനയായ മാസ്സിന്റെ വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ എം.വി. ഗോവിന്ദൻ മുഖ്യാതിഥിയായിരിക്കും.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളില്‍ വെച്ചാണ് പരിപാടി. ശനിയാഴ്ച രാവിലെ ദുബായില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ചയാണ് മടക്കയാത്ര.