തലസ്ഥാനത്തെ വെള്ളക്കെട്ടിന് കാരണം മഴക്കാലപൂർവ്വ ശുചീകരണം സമയത്ത് നടത്താത്ത കോർപറേഷൻ്റെ അനാസ്ഥ.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ അടിഞ്ഞ് കൂടുന്ന മാലിന്യവും ചെളിയും നീക്കം ചെയ്യാൻ വാഹനങ്ങൾക്ക് ടെണ്ടർ വിളിച്ചത് മെയ് 18 ന് മാത്രമാണ്.

2 ജെസിബി , 5 ടിപ്പർ ലോറി എന്നിവ വാടകക്ക് എടുക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ ടെണ്ടർ ക്ഷണിച്ചതിൻ്റെ വിശദാംശങ്ങൾ മലയാളം മീഡിയക്ക് ലഭിച്ചു. മെയ് 27 നാണ് ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി.

ജെസിബിയും ടാങ്കർ ലോറിയും എത്തി മാലിന്യ നീക്കം ചെയ്ത് വെള്ള കെട്ടിൽ നിന്ന് രക്ഷപ്പെടാൻ തലസ്ഥാന വാസികൾ മെയ് 27 വരെ കാത്തിരിക്കണം. ഈ മാസം പകുതിയോടെ പൂർത്തികരിക്കേണ്ട മഴക്കാല പൂർവ്വ ശുചികരണം വൈകിയത് മേയറുടെ അനാസ്ഥയാണ്.

രണ്ട് ദിവസത്തെ മൂന്നാർ ടൂറിലായിരുന്ന മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ കോർപ്പറേഷൻ ഓഫിസിൽ എത്തി മഴക്കെടുതിയിൽ പെട്ട സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.