തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ പുറം ജോലികള്‍ക്ക് സമയ നിന്ത്രണമേർപ്പെടുത്തി . നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നിയന്ത്രണം. അതേ സമയം ഉഷ്ണതരംഗത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടിയിട്ടുമുണ്ട് .
മേയ് ആറുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ അടച്ചിടും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ മൂന്നുമണി വരെ ഒഴിവാക്കണം. കലാകായിക മല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട.
ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തും. ജില്ലാ തല യോഗങ്ങള്‍ ചേരും , കലക്ടര്‍മാര്‍ ഏകോപിപ്പിക്കും. മുഖ്യമന്ത്രിയുെട നേതൃത്വത്തിലുളള യോഗത്തിലാണ് തീരുമാനം. അതേസമയം നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനം. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തും ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റ് മേല്‍ക്കൂരയുള്ള തൊഴിലിടങ്ങള്‍ പകല്‍ അടച്ചിടണം.
പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. ജില്ലയില്‍ താപതരംഗ മുന്നറിയിപ്പ് തുടരുന്നു. കൊല്ലത്തും തൃശൂരും 39 , കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍സ്യസ് വരെയും പകല്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളില്‍ എത്തും. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.