റീജിയണൽ കാൻസർ സെൻ്ററിൽ സൗജന്യ ഗർഭാശയഗള, സ്തനാർബുദ നിർണയ പരിശോധന

അർബുദത്തിന്റെ മുൻകൂർ നിർണയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’ ജനകീയ പ്രചാരണ പരിപാടിക്കൊപ്പം കൈകോർത്ത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും.

ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകൾക്കു വേണ്ടി സൗജന്യ ഗർഭാശയഗള, സ്തനാർബുദ നിർണയ പരിശോധന സംഘടിപ്പിക്കുന്നു. ലോക കാൻസർ ദിനമായ ഫെബ്രുവരി 4ന് ആരംഭിക്കുന്ന സൗജന്യ പരിശോധനാ ക്യാമ്പയിൻ മാർച്ച് 8 വനിതാ ദിനത്തിൽ അവസാനിക്കും.

ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് പരിശോധനാ സമയം.

സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോഗം സംശയിക്കുന്നവർക്ക് കൂടുതൽ പരിശോധനകൾ നിർദേശിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും 0471 2522299 എന്ന നമ്പറിൽ ബന്ധപ്പെടുക

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments