ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി; നിയമലംഘനം കണ്ടെത്തിയാൽ പൂട്ടിക്കെട്ടും

കൊച്ചി : മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 6 സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചു എന്ന് പരാതി. പരാതിയ്ക്ക് പിന്നാലെ അന്വോഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദ്ദേശം നൽകിയത്. ചട്ട ലംഘനമുണ്ടെങ്കിൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിച്ച് പരിപാടി സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.

അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ സിജോ ജോൺ എന്ന മത്സരാർത്ഥിയെ സഹ മത്സരാർത്ഥിയായ റോക്കി (ഹസീബ് എസ്.കെ) ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നാലെ റോക്കിയെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വിഷയം ഏറെ ഗൗരവതരമെന്ന് വ്യക്തമാക്കിയ കോടതി നിയമലംഘനം പരിശോധിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി.

ബിഗ് ബോസ് മലയാളം സീസൺ ആറിൻ്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഇൻഫർമേഷൻ ആൻ്റ്കാസ്റ്റിംഗ് കമ്മീഷണറിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഷോയിൽ നിയമവിരുദ്ധതയുണ്ടെങ്കിൽ നടപടിയെടുക്കും. ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. പരിപാടിയിൽ ശാരീരിക ഉപദ്രവം ഉൾപ്പെടെയുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും ജെഎം എ അബ്ദുൾ ഹക്കിമും വ്യക്തമാക്കി.

1995ലെ ടെലിവിഷൻ നെറ്റ്വർക്കുകൾ (റെഗുലേഷൻ) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം പരിപാടികൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ശാരീരിക പീഡനം ഇന്ത്യൻ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ റെഗുലേഷൻ ആക്ടും 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് വ്യവസ്ഥയും ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റിഈ ഷോയെന്നും ഹർജിയിൽ പറയുന്നു.

നിയമലംഘനമുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ പരിപാടി ഉടൻ നിർത്തലാക്കണമെന്നാ ഹർജിക്കാരൻ്റെ ആവശ്യം. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും ബിഗ് ബോസ് സീസൺ ആറുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്യേണ്ടിവരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments