വയനാട്ടില്‍ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമെന്നാക്കുമെന്ന പ്രസ്താവനയില്‍ ഉറച്ച് കെ. സുരേന്ദ്രന്‍. പേരുമാറ്റം അനിവാര്യമാണെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. അധിനിവേഷത്തിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരുണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഞങ്ങളതിനെ ഗണപതിവട്ടമെന്നാണ് വിളിക്കുന്നത്. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പും കേരളത്തില്‍ സ്ഥലങ്ങളുണ്ടായിരുന്നില്ലേ എന്ന് സുരേന്ദ്രൻ ചോദിച്ചു.

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം ആദ്യം പരാമര്‍ശിക്കപ്പെട്ടത്. മുമ്പ് പ്രമോദ് മഹാജന്‍ വയനാട് സന്ദര്‍ശിച്ച സമയത്ത് താന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നെന്നും അത് വീണ്ടും ചെയ്യുമെന്നാണ് സുരേന്ദ്രന്റെ നിലപാട്. മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും ചെയ്ത വ്യക്തിയാണ് ടിപ്പു സുല്‍ത്താനെന്നും ആ അധിനിവേഷത്തിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നുമാണ് സുരേന്ദ്രന്റെ നിലപാട്.