തിരുവനന്തപുരം : ലോക്സഭാ തെര‍ഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥികളുടെ സാമ്പത്തിക സ്ഥിതിയാണ് പ്രധാന ചർച്ചാ വിഷയം. ഇപ്പോഴിതാ തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ പുറത്തുവന്നിരിക്കുന്നു .

സ്ഥാനാർഥിയുടെ കൈവശമുള്ളത് ആകെ 3000 രൂപ മാത്രമാണെന്നാണ് ഇ കണക്കിൽ ചൂണ്ടി കാണിച്ചിരിക്കുന്നത് . ഭാര്യയുടെ പക്കൽ 2000 രൂപയുണ്ട്. ബാങ്ക് അക്കൗണ്ടിൽ 59,729 രൂപയാണ് ഉളളത്. 5 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയാണ് പന്ന്യൻ രവീന്ദ്രന്റെ പേരിലുളളത്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്.

ഇവയുടെ വിപണിയിലുളള മൂല്യം എന്ന് പറയുന്നത് 11 ലക്ഷം രൂപയാണ്. മുൻ എംപി ആയിരുന്നത് കൊണ്ട് പെൻഷനാണ് പ്ര​ധാന വരുമാനമാർഗം. 2.5 ലക്ഷം വിലമതിക്കുന്ന 48 ഗ്രാം സ്വർണവും പക്കലുണ്ട്. റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാൻ കൈയ്യിൽ നയാ പൈസയില്ലെന്നതാണ് എൽഡിഎഎഫിന്റെ പ്രധാന പ്രതിസന്ധിയെന്നത് ഒന്നുകൂടെ വ്യക്തമായിരിക്കുകയാണ്.