തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥികളുടെ സാമ്പത്തിക സ്ഥിതിയാണ് പ്രധാന ചർച്ചാ വിഷയം. ഇപ്പോഴിതാ തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ പുറത്തുവന്നിരിക്കുന്നു .
സ്ഥാനാർഥിയുടെ കൈവശമുള്ളത് ആകെ 3000 രൂപ മാത്രമാണെന്നാണ് ഇ കണക്കിൽ ചൂണ്ടി കാണിച്ചിരിക്കുന്നത് . ഭാര്യയുടെ പക്കൽ 2000 രൂപയുണ്ട്. ബാങ്ക് അക്കൗണ്ടിൽ 59,729 രൂപയാണ് ഉളളത്. 5 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയാണ് പന്ന്യൻ രവീന്ദ്രന്റെ പേരിലുളളത്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്.
ഇവയുടെ വിപണിയിലുളള മൂല്യം എന്ന് പറയുന്നത് 11 ലക്ഷം രൂപയാണ്. മുൻ എംപി ആയിരുന്നത് കൊണ്ട് പെൻഷനാണ് പ്രധാന വരുമാനമാർഗം. 2.5 ലക്ഷം വിലമതിക്കുന്ന 48 ഗ്രാം സ്വർണവും പക്കലുണ്ട്. റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാൻ കൈയ്യിൽ നയാ പൈസയില്ലെന്നതാണ് എൽഡിഎഎഫിന്റെ പ്രധാന പ്രതിസന്ധിയെന്നത് ഒന്നുകൂടെ വ്യക്തമായിരിക്കുകയാണ്.