മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വെച്ച് യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. നിരപ്പ് സ്വദേശി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സുഹൃത്തായിരുന്ന ഷാഹുല്‍ അലി പിടിയിലായിട്ടുണ്ട്. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റിരിക്കുന്നത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള പിതാവിനെ സന്ദര്‍ശിക്കാനെത്തിയ സിംനയെ ഷാഹുല്‍ ആലി ആക്രമിക്കുകയായിരുന്നു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ജനറൽ ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ ആണ് സംഭവം.

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. സിംനയെ കുത്തിയതിന് ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബസ് സ്റ്റാന്റിന് വെച്ചാണ് പിടികൂടിയത്. ആക്രമണത്തിനിടെ ഷാഹുല്‍ അലിയുടെ രണ്ട് കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇരുവരും തമ്മില്‍ മുമ്പ് സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് പിരിയുകയും മറ്റൊരാളുമായി യുവതി മറ്റൊരാളുമായി സൗഹൃദത്തിലായതുമായണ് കൊലപാതകത്തിന് കാരണമെന്ന് അറിയുന്നത്.