ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും.

കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം എട്ടു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. വിഷുദിനമായ ഏപ്രില്‍ 14 ഞായറാഴ്ചയാണ്. റംസാന്‍ പ്രമാണിച്ച് ഏപ്രില്‍ 10നാണ് ബാങ്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ മൊത്തം 14 അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഏപ്രിൽ 1ബാങ്കുകൾ അവരുടെ വാർഷിക അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിന്‍റെ ഭാഗമായി മിസോറാം, ചണ്ഡിഗഡ്, സിക്കിം, ബംഗാൾ, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
ഏപ്രിൽ 5ബാബു ജഗ്ജീവൻ റാമിന്‍റെ ജന്മദിനവും ജുമാത്ത്-ഉൽ-വിദയും പ്രമാണിച്ച് ഹൈദരാബാദ്, തെലങ്കാന, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഈ ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 7ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധി
ഏപ്രിൽ 9ഗുഡി പദ്‌വ, ഉഗാദി ഉത്സവം, തെലുങ്ക് പുതുവത്സരം, ആദ്യ നവരാത്രി, ഹിന്ദു പുതുവത്സരം എന്നിവ പ്രമാണിച്ച് ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, മുംബൈ, നാഗ്പൂർ, പനാജി, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും.
ഏപ്രിൽ 10ഈദ് പ്രമാണിച്ച് കേരളത്തില്‍ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 11ഈദ് പ്രമാണിച്ച് രാജ്യത്തുടനീളം ബാങ്കുകൾ ബാങ്കുകൾക്ക് അവധിയായിരിക്കും
ഏപ്രിൽ 13മാസത്തിലെ രണ്ടാം ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധി. കൂടാതെ, ബൊഹാഗ് ബിഹു/ചൈറോബ/ബൈസാഖി/ബിജു ഫെസ്റ്റിവൽ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം ബാങ്ക് അവധി
ഏപ്രിൽ 14ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധി
ഏപ്രിൽ 15ഹിമാചൽ ദിനം/ബോഹാഗ് ബിഹു കാരണം ഗുവാഹത്തിയിലും ഷിംലയിലും ബാങ്ക് അവധി.
ഏപ്രിൽ 17ശ്രീരാമനവമി ഉത്സവം. അഹമ്മദാബാദ്, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ് (ആന്ധ്രപ്രദേശ്, തെലങ്കാന), ജയ്പൂർ, കാൺപൂർ, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷിംല, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഏപ്രിൽ 20ഗരിയ പൂജ കാരണം അഗർത്തലയിൽ ബാങ്ക് അവധി
ഏപ്രിൽ 21ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധി
ഏപ്രിൽ 27നാലാം ശനിയാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധി
ഏപ്രിൽ 28ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധി