13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള ക്ഷീരപഥത്തിലെ നക്ഷത്ര കൂട്ടങ്ങൾക്ക് ‘ശിവ’ എന്നും ‘ശക്തി’ എന്നും പേര് . ജർമനിയിലെ ഗവേഷകരാണ് ഈ പേരിടലിന് പിന്നിൽ. ബിൽഡിംഗ് ബ്ലോക്കുകൾ എന്നറിയപ്പെടുന്ന ക്ഷീരപഥത്തിലെ നക്ഷത്ര കൂട്ടങ്ങൾക്കാണ് ജർമനിയിലെ ഗവേഷകർ പുതിയ പേര് നൽകിയിരിക്കുന്നത്. ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്‌ട്രോണമിയാണ് പഠനം നടത്തിയത്. ആസ്‌ട്രോഫിസിക്കൽ ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചെറിയ ഗാലക്‌സികൾ കൂട്ടിയിടിച്ച് നിരവധി കണികകൾ തെറിച്ചു പേവുകയും ഇത് പിന്നീട് കൂടിച്ചേർന്ന് വ്യത്യസ്ത താരപഥങ്ങളായി മാറി. ഇങ്ങനെയുണ്ടായ രണ്ട് താര സമൂഹത്തിനാണ് ശിവ എന്നും ശക്തിയെന്നും ജർമനിയിലെ ശാസ്ത്രജ്ഞർ പേര് നൽകിയത്. ബഹിരാകാശ ഏജൻസിയുടെ ഗയ്യ ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങളും യുഎസ് സ്ലോൺ ഡിജിറ്റൽ സ്‌കൈ സർവേയിൽ നിന്നുള്ള വിലയിരുത്തലുകളും ഗവേഷണം നടത്തിയിട്ടുണ്ട്.

സ്‌പൈറൽ രൂപത്തിലുള്ള ക്ഷീരപഥത്തിൻ്റെ ഹസ്തഘടനയിലുള്ള നക്ഷത്രങ്ങളെക്കാൾ പഴക്കം ചെന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന നക്ഷത്രക്കൂട്ടം. ഹിന്ദുമതപ്രകാരം പ്രപഞ്ചത്തെ താങ്ങി നിർത്തുന്നത് ശിവനും ശക്തിയുമാണെന്നാണ് വിശ്വാസം. അതിനാലാണ്സമൂഹ താരങ്ങൾക്ക് ശിവ എന്നും ശക്തിയെന്നും പേര് നൽകിയിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ ക്യാത്തി മഹൻ പറഞ്ഞു.