പെട്ടന്നുണ്ടാകുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാവില്ല : ഗണേഷ്കുമാറിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ

തിരുവനന്തപുരം : പെട്ടന്നുണ്ടാകുന്ന തീരുമാനങ്ങൾ അം​ഗീകരിക്കാനാവില്ല . ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ്കുമാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ . ഇനി ഒരു ദിവസം 50 പേർക്ക് മാത്രമായി ഡ്രൈവിംഗ് ടെസ്റ്റ് പരിമിതപ്പെടുത്താനുള്ള ഗണേഷ് കുമാറിൻ്റെ തീരുമാനത്തിനെതിരെയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധമുയർത്തുന്നത് .

എണ്ണം പരിമിതപ്പെടുത്തിയാൽ പൂർണമായും ബഹിഷ്കരിക്കാനാണ് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്‌ക്രട്ടേഴ്‌സ് ആൻ്റ് വർക്കേഴ്‌സ് അസോസിയേഷൻ്റെ തീരുമാനം. ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെ ബി ഗണേഷ് കുമാർ നിർദ്ദേശിച്ചത്.

പൊതുവിൽ 100 ​​മുതൽ 180 പേർക്കാണ് ഒരു ദിവസം ടെസ്റ്റ് നടത്തുന്നത് . ഇത് 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും, ഇങ്ങനെ ഒഴിവാക്കുന്നതിൻ്റെ മാനദണ്ഡം എന്ത് ?, ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ, എപ്പോൾ നൽകുമെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ അതിനു കൃത്യമായ മറുപടി ഇല്ലാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും ഒരാഴ്ചത്തേക്ക് പ്രതിഷേധം നടത്താനും ലേണേഴ്‌സ് ലൈസൻസ് ഫീസും അടയ്‌ക്കേണ്ടെന്ന് വയ്ക്കാനും ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ തീരുമാനം. അതേ സമയം എണ്ണം പരിമിതപ്പെടുത്തിയാൽ പൂർണമായും ടെസ്റ്റ് ബഹിഷ്കരിക്കാനാണ് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്‌ക്രട്ടേഴ്‌സ് ആൻ്റ് വർക്കേഴ്‌സ് അസോസിയേഷൻ്റെ തീരുമാനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments