കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ മഴുകൊണ്ട് വെട്ടിക്കൊന്നു: പി.വി. സത്യനെ വധിച്ചത് ക്ഷേത്രോത്സവത്തിനിടെ

കോഴിക്കോട് കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥന്‍ (64) ആണ് കൊല്ലപ്പെട്ടത്.

പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രോത്സവം നടക്കുന്നതിന് സമീപം രാത്രി 10.15ഓടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്.

സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പെരുവട്ടൂര്‍ സ്വദേശിയായ അഭിലാഷിനെയാണ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച്ച രാത്രി 10മണിയോടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത് സത്യനാഥനെ കണ്ടത്.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സി ഐ മെല്‍വിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ കൊയിലാണ്ടിയിലെത്തിയിട്ടുണ്ട്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകും.

സി.പി.എം നേതാക്കളായ എ.പ്രദീപ് കുമാര്‍, കെ.സത്യന്‍, ചന്ദ്രന്‍മാസ്റ്റര്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല തുടങ്ങി നിരവധി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയിട്ടുണ്ട്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കൊയിലാണ്ടിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments