ഡൽഹി : അഞ്ച് പതിറ്റാണ്ട് നീണ്ട പൊതു പ്രവർത്തനത്തിന് ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പൊതു ജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. കഴിവിന്റെ പരമാവധി സ്വന്തം രാജ്യത്തിന് വേണ്ടി സമയം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം . 2023ൽ ​ഗവൺമെൻ്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ബില്ലിൽ വോട്ട് രേഖപ്പെടുത്താൻ വീൽചെയറിൽ എത്തിയ ആൾ .

എന്നാൽ ഇപ്പോൾ പൊതു പ്രവർത്തനത്തിന്റെ അവസാന സമയത്ത് , ഉപരിസഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങളോട് വിടപറയുന്ന സെഷനിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് നോവായി മാറുന്നു . 91 കാരനായ നേതാവിൻ്റെ ദുർബലമായ ആരോഗ്യം പാർലമെൻ്റേറിയൻ എന്ന നിലയിലുള്ള തൻ്റെ ചുമതലകൾ നിറവേറ്റാൻ ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹവും മനസ്സിലായത് കൊണ്ടാവണം ചടങ്ങിൽ പങ്കെടുത്താൻ അദ്ദേഹം നിർബന്ധം പിടിച്ചില്ല.

വീൽചെയർ ഉപയോക്താവെന്ന നിലയിൽ, സഭയിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തെ അനുഗമിക്കാൻ ഒന്നിലധികം ആളുകൾ ആവശ്യമാണ് എന്നതിനാലും പുതിയ പാർലമെൻ്റിൻ്റെ രൂപരേഖയും സുരക്ഷാ പ്രശ്‌നങ്ങളും അദ്ദേഹത്തിൻ്റെ ഹാജരാകുന്നത് ബുദ്ധിമുട്ടുള്ളതാകും എന്നതിനാലുമായിരുന്നു ആ തീരുമാനം . 2019 നവംബറിലാണ് അദ്ദേഹം സഭയിൽ അവസാന പ്രസംഗം നടത്തിയത് . അസമിലെ സിൽച്ചാറിലെ തടങ്കൽ കേന്ദ്രത്തിൽ വിദേശികളെ പാർപ്പിച്ചിരിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചപ്പോൾ ആയിരുന്നു ആ പ്രസം​ഗം.

1971-ൽ വിദേശവ്യാപാര മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ ആരംഭിച്ച പൊതു സേവനത്തിൻ്റെ അന്ത്യം കുറിക്കുന്നതാണ് സിംഗിൻ്റെ വിടവാങ്ങൽ . 1991-ൽ ധനമന്ത്രിയെന്ന നിലയിൽ ഉദാരവൽക്കരണത്തിന് തുടക്കമിട്ടതിനും 2008-ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ സംരക്ഷിച്ചതിനും അദ്ദേഹം ബഹുമതി നേടി . പി വി നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായി മാസങ്ങൾക്ക് ശേഷം 1991 ഒക്ടോബറിൽ അദ്ദേഹം രാജ്യസഭയിലെത്തി .

രാജ്യത്തിന് വേണ്ടി പ്രധാനപ്പെട്ട നിരവധി സംഭവാനകൾ സമ്മാനിച്ചി അദ്ദേഹത്തിന്റെ പൊതു ജീവിതം ആർക്കും കാണാതിരിക്കാൻ സാധിക്കുന്ന ഒന്നല്ല . 53 വർഷക്കാലമായി സാമ്പത്തിക ഉപദേഷ്ടാവ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ, ധനകാര്യ സെക്രട്ടറി, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ചെയർമാനായും പിന്നീട് ധനമന്ത്രിയായും ഒടുവിൽ രണ്ട് തവണ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇപ്പോൾ വാർദ്ധക്യം കാലത്തിലാണ് .

എന്തായാലും മൻമോഹൻ സിം​ഗ് എന്ന വ്യക്തി ഇന്ത്യയ്ക്ക് അത്ര നിസാരക്കാരനായ ഒരാളായിരുന്നില്ല. അത് കൊണ്ട് തന്നെയായിരുന്നു രാഷ്ട്രീയ വിയോചിപ്പുകൾ ഉണ്ടായിന്നിട്ട് പോലും ഇത്തവണത്തെ ബജറ്റ് ചർച്ചയ്ക്കിയടിൽ പ്രധാന മന്ത്രി നരേന്ദ്ര മോ​ദി അദ്ദേഹത്തിന്റെ സംഭാവനകളെ പ്രത്യാകം പരാമർശിച്ചത്.

വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കുള്ള യാത്രയയപ്പിനിടെയാണ് മോദിയുടെ പരാമർശം. രാജ്യസഭയിൽ ഒരു നിർണായക നിയമനിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് മൻമോഹൻ സിങ് വീൽചെയറിൽ എത്തിയതി​നെയാണ് അഭിനന്ദിച്ചത് . അന്നത്തെ വോട്ടെടുപ്പിൽ ഭരണപക്ഷം വിജയിക്കുമെന്ന് മൻമോഹൻ സിങ്ങിന് അറിയാമായിരുന്നിട്ട് പോലും അദ്ദേഹം അന്ന് വീൽചെയറിലെത്തി വോട്ട് രേഖപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം .

ഒരു പാർലമെന്റ് അംഗം തന്റെ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നതിൽ എത്രത്തോളം ജാഗ്രത പുലർത്തണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു അത് . ആ വോട്ടെടുപ്പിൽ മൻമോഹൻ സിങ് ആരെയാണ് പിന്തുണച്ചത് എന്നതിൽ കാര്യമില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അത് , നമ്മെ നയിക്കാൻ അദ്ദേഹത്തിനു ദീർഘായുസ് ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.

2023 ആഗസ്റ്റിൽ, ഗവൺമെൻ്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ബില്ലിൽ വോട്ട് രേഖപ്പെടുത്താനാണ് വീൽചെയറിൽ മൻമോഹൻ സിംഗ് രാജ്യസഭയിലെത്തിയത്. വിരമിക്കുന്ന എം.പിമാരുടെ അനുഭവം രാജ്യത്തിന് ഗുണം ചെയ്യുമെന്നും പുതിയ തലമുറകൾക്ക് പ്രചോദനമാകുമെന്നും മോദി കൂട്ടിച്ചേർത്തു.

അതേ സമയം അദ്ദേഹത്തിൻ്റെ വിരമിക്കലിനെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് ഇത് വരെ തയ്യാറായിട്ടില്ല . എങ്കിലും ഒരു വർഷം മുമ്പ് തന്നെ രാജ്യസഭാ അംഗത്വം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കോൺഗ്രസിനെ അറിയിച്ചതായാണ് വിവരം .