ചീഫ് സെക്രട്ടറിയായി വിരമിച്ച ഉടൻ മുഖ്യ വിവരവകാശ കമ്മീഷണറായ വിശ്വാസ് മേത്ത ഈ മാസം വിരമിക്കും; വിശ്വസ്തനായ വിശ്വാസ് മേത്തക്ക് പിണറായി അടുത്ത കസേര ഒരുക്കുന്നത് ഡൽഹിയിൽ

മലയാളിക്ക് ഐഎ എസുകാരോട് ബഹുമാനമില്ലെന്ന് മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത.

അയാള്‍ മത്സര പരീക്ഷ എഴുതി ജയിച്ച് ഐ.എ.എസുകാരനായി. എനിക്കതിനു കഴിഞ്ഞില്ല. ഇതാണ് ഏക വ്യത്യാസം എന്നാണ് മലയാളികളുടെ മനോഭാവം.

എന്നാൽ കേരളത്തിന് പുറത്ത് ഐ.എ.എസുകാർക്ക് ജനങ്ങൾ വലിയ ബഹുമാനം നൽകുമെന്നും വിശ്വാസ് മേത്ത പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു വിശ്വാസ് മേത്ത.

പമ്പ മണൽക്കടത്തിൽ സർക്കാരിന് വേണ്ടി വഴിവിട്ട ഇടപെടലുകൾ നടത്താൻ മുന്നിൽ നിന്നത് വിശ്വാസ് മേത്തയായിരുന്നു. സെക്രട്ടറിയേറ്റിലെ പ്രധാനപ്പെട്ട സെക്ഷനിൽ തീപിടിത്തമുണ്ടായപ്പോൾ മാധ്യമങ്ങളെയടക്കം പുറത്താക്കാനും ജനപ്രതിനിധികളെ തടഞ്ഞുവെക്കാനും ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത മുന്നിട്ടിറങ്ങിയിരുന്നു.

വിവരവകാശ കമ്മീഷണർ നിയമനത്തിന് ചീഫ് സെക്രട്ടറി എന്ന നിലയിൽ നോട്ടിഫിക്കേഷൻ ഇറക്കിയ വിശ്വാസ് മേത്ത പിണറായി സ്വാധിനത്തിൽ മുഖ്യ വിവരവകാശ കമ്മീഷണർ കസേര കൈക്കലാക്കിയതും വിവാദമായിരുന്നു.

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചതിനെ അടുത്ത ദിവസം വിശ്വാസ് മേത്ത യെ മുഖ്യ വിവരവകാശ കമ്മീഷണർ കസേരയിൽ പിണറായി ഇരുത്തി

. ഈ മാസം വിവരവകാശ കമ്മീഷണർ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വിശ്വാസ് മേത്തക്ക് പിണറായി അടുത്ത കസേര ഏതാണ് നൽകുന്നതെന്ന് ആകാംക്ഷയിലാണ് ഐഎഎസ് വൃത്തങ്ങൾ.

രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത ഡൽഹിയിൽ സ്ഥിരതാമസം ആക്കുന്നു എന്നും കേള്‍ക്കുന്നുണ്ട്.. തിരുവനന്തപുരത്തെ വീട് വിറ്റ് അടുത്തിടെ വിശ്വാസ് മേത്ത ഡൽഹിയിൽ ഫ്ലാറ്റ് മേടിച്ചിരുന്നു.

ഡൽഹിയിൽ ഏതെങ്കിലും പ്രധാന കസേര സൃഷ്ടിച്ച് പിണറായി വിശ്വാസ് മേത്തയെ നിയമിക്കും എന്നാണ് സെക്രട്ടേറിയേറ്റിൽ നിന്നും ലഭിക്കുന്ന സൂചന.