ഭാര്യ രാധികയ്‌ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ സുരേഷ് ​ഗോപി. രാധികക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ നേർന്നത്. രാധികയും ഇരുവരുടെയും ചിത്രം പങ്കുവച്ചിരുന്നു. ‘എന്റെ ഭാര്യയോടൊപ്പം അസുലഭമായ മറ്റൊരു വർഷം കൂടി ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ.

ഒരുപാട് സ്നേഹം. പ്രണയവും സന്തോഷവും സാഹസികതകളും അവസാനിക്കാത്ത ഒരുപാട് വർഷങ്ങൾ ഇനിയും ഉണ്ടാക്കട്ടെ.’- സുരേഷ് ​ഗോപി കുറിച്ചു.

നിരവധിപേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്. പ്രിയപ്പെട്ട ചേട്ടന് വിവാഹമംഗള വാർഷിക ആശംസകൾ, ജീവന്റെ ജീവനാണ് രണ്ടു പേരും ഇത്തരത്തിൽ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ കാണാൻ കഴിയുന്നത്.